സർവേ മുൻ ഡെപ്യൂട്ടി ഡയറക്ടർ എച്ച്. നേശമണിക്കെതിരെ നടപടി

കോഴിക്കോട് : സർവെ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച എച്ച്. നേശമണിക്കെതിരെ നടപടി. പ്രതിമാസ പെൻഷനിൽ നിന്നും 50 ശതമാനം ആജീവനാന്തം കുറവ് ചെയ്താണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളി ന്റെ ഉത്തരവ്.  സർവേ സൂപ്രണ്ട്, അസി. ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ എന്നി തസ്തികകളിൽ സേവനമനുഷ്ഠിച്ചിരുന്ന കാലയളവിൽ സർക്കാർ പുറമ്പോക്ക് ഭൂമി ചട്ടവിരുദ്ധമായി സ്വകാര്യ വ്യക്തികൾക്ക് ലഭ്യമാകുന്ന തരത്തിൽ ക്രമവിരുദ്ധമായി റെക്കോർഡുകൾ തയാറാക്കി നല്കിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

എട്ട് വ്യത്യസ്ത കേസുകളിൽ സർവേ ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നേരത്തെ നടപടി സ്വീകരിച്ചിരുന്നു. ഇല്ലാത്ത അധികാരം ഉപയോഗിച്ച് ആധാര വ്യവസ്ഥക്ക് വിരുദ്ധമായി സബ്‌ഡിവിഷനുകളുടെ പൊതു അതിർത്തികൾ രൂപഭേദം വരുത്തിയെന്നും സബ്‌ഡിവിഷൻ റിക്കാർഡുകൾ റദ്ദുചെയ്തുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. അതുപോലെ തണ്ടപ്പേർ റദ്ദു ചെയ്യാനുള്ള അധികാരം റവന്യൂ വകുപ്പിൽ നിലനിൽക്കേ നേശമണി തണ്ടപ്പേർ റദ്ദു ചെയ്തു.

ഇദ്ദേഹത്തിന്റെ പേരിൽ ചുമത്തിയിട്ടുള്ള എട്ട് കുറ്റങ്ങളും നിലനിൽക്കുന്നതായും അതെല്ലാം സംശയാതീതമായി തെളിഞ്ഞതായും റിപ്പോർട്ട് ലഭിച്ചു. അദ്ദേഹത്തിന്റെ പ്രവർത്തികളിൽ ഗുരുതരമായ കൃത്യവിലോപവും അധികാര ദുർവിനിയോഗവും ബോധപൂർവമായ വീഴ്ചയും സംഭവിച്ചു. നേശമണിയുടെ പ്രവർത്തികൾ നിരുത്തരവാദപരവും സർക്കാർ ഭൂമി നഷ്ടപ്പെടുന്നതിന് കാരണവുമായി.

റിട്ട. ഡെപ്യൂട്ടി ഡയറക്ടർ എച്ച്. നേശമണിക്കെതിരെ ഉന്നയിച്ച അന്വേഷണം നടത്തിയ എട്ട് കേസുകളിലും നേശമണി കുറ്റക്കാരനാണെന്നു സംശയാതീതമായി തെളിഞ്ഞു. ഈ സാഹചര്യത്തിൽ റിട്ട.സർവെ ഡെപ്യൂട്ടി ഡയറക്ടർ എച്ച്. നേശമണിക്കെതിരെ ആരംഭിച്ച അച്ചടക്കനടപടി

അച്ചടക്ക നടപടി ഉത്തരവിനെതിരെ നേശമണി സമർപ്പിച്ചിട്ടുള്ള പുന:പരിശോധന ഹർജിയിൽ ഉത്തരവിലെ കണ്ടെത്തലുകളെ ഖണ്ഡിക്കുന്നതിനോ, അതിൽ സൂചിപ്പിച്ചിരിക്കുന്ന സ്വന്തം പ്രവർത്തികളെ ന്യായീകരിക്കുന്നതിനോ ഉതകുന്ന വാദമുഖങ്ങളൊന്നും മുന്നോട്ടു വെച്ചില്ല.

ഹിയറിങ് വേളയിൽ നേശമണി സമർപ്പിച്ച നിവേദനം ഇതിനു മുന്നേ സമർപ്പിച്ചിട്ടുള്ളവയുടെ ഒരാവർത്തനം മാത്രമായിരുന്നു. ഈ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കാൻ ഉത്തരവിറക്കിയത്. 

Tags:    
News Summary - Survey former director Action against H.Neshamani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.