തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ രാജിവെച്ച സ്‌പെഷല്‍ പ്രോസിക്യൂട്ടറിന് പകരം ആളെ നിയമിക്കാന്‍ എന്തുകൊണ്ട് സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. സർക്കാർ അതിജീവിതക്ക് ഒപ്പമായിരുന്നെങ്കില്‍, രാജിവെച്ചയുടൻ പുതിയ ആളെ നിയമിക്കുമായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.
തട്ടിക്കൂട്ട് കുറ്റപത്രം നല്‍കി കേസ് അവസാനിപ്പിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ ദുരൂഹതയുണ്ട്. കൂടുതല്‍ തെളിവുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ തട്ടിക്കൂട്ടിയ അന്തിമ റിപ്പോര്‍ട്ടാണ് നല്‍കിയത്. അതിജീവിതക്ക് നീതി നിഷേധിക്കുന്ന നടപടിയാണിത്. അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടാത്ത സര്‍ക്കാര്‍, ശക്തമായ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ മാത്രമാണ് കുറ്റപത്രം നല്‍കാന്‍ സമയം നീട്ടിച്ചോദിച്ചത്. വൈകിവന്ന വിവേകമാണ്.
മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടന്ന നിയമനത്തെ തുടര്‍ന്നാണ് കേസ് വഴിതെറ്റാന്‍ തുടങ്ങിയത്. ഇക്കാര്യം മുഖ്യമന്ത്രി മറക്കരുത്. നടിയെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്ത കോടിയേരി ബാലകൃഷ്ണനും ഇ.പി. ജയരാജനും മന്ത്രി ആന്റണി രാജുവും പരസ്യമായി മാപ്പുപറയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.