സൂര്യ സു​​രേന്ദ്രന്റെ മരണ കാരണം അരളിച്ചെടിയുടെ വിഷം ഉള്ളിലെത്തിയതു മൂലമുള്ള ഹൃദയാഘാതം - പൊലീസ് റിപ്പോർട്ട്

ഹരിപ്പാട്: ലണ്ടനിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച സൂര്യ സുരേന്ദ്ര(24)ന്റെ മരണകാരണം അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നാണെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്. നഴ്സായിരുന്ന സൂര്യ ലണ്ടനിലേക്ക് ജോലിക്കായി പുറപ്പെടുമ്പോഴായിരുന്നു കുടുംബത്തെ കണ്ണീരിലാഴ്ത്തി മരണമെത്തിയത്.

വീടിനു സമീപത്തെ അരളിച്ചെടിയുടെ ഇലയും പൂവും സൂര്യയുടെ രക്ത സാംപിളും മൂന്നാഴ്ച മുമ്പ് തിരുവനന്തപുരത്തെ ലാബിൽ പരിശോധനക്ക് അയച്ചിരുന്നു. അതിന്റെ ഫലം ലഭിച്ചിട്ടില്ല. അത് ലഭിച്ചാൽ മാത്രമേ അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നാണോ മരണം എന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ. അത് കൂടി വന്നതിനു ശേഷമായിരിക്കും പൊലീസ് അന്തിമ റിപ്പോർട്ട് സമർപ്പിക്കുക. ഫോണിൽ സംസാരിക്കുന്നതിനിടെ ഒരു ചെടിയുടെ ഇല കടിച്ചു തുപ്പിക്കളഞ്ഞതായി സൂര്യ പറഞ്ഞിരുന്നു. ഈ ചെടി അരളിയാണെന്ന് പിന്നീട് കണ്ടെത്തി.

കഴിഞ്ഞ മാസം 28നായിരുന്നു സംഭവം. വിമാനത്താവളത്തിൽ കുഴഞ്ഞു വീണ സൂര്യ ചികിത്സക്കിടെയാണ് മരിച്ചത്. സൂര്യയുടെ മരണശേഷം പല ദേവസ്വം ബോർഡുകളും നിവേദ്യത്തിൽ അരളിപ്പൂ ഇടുന്നത് നിരോധിച്ചിരുന്നു.  

Tags:    
News Summary - Surya Surendran's death: Police gave a preliminary report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.