കോട്ടയം: സൂര്യനെല്ലി േകസിൽ ഇരയായ പെൺകുട്ടിയെ അപമാനിക്കുന്ന തരത്തിലുള്ള സിബി മാത്യൂസിെൻറ പരാമർശങ്ങൾ വിവാദത്തിൽ. ‘നിർഭയം’ എന്ന പേരിൽ അടുത്തിടെ പുറത്തിറങ്ങിയ സിബി മാത്യൂസിെൻറ അനുഭവക്കുറിപ്പുകളിലെ പരാമർശങ്ങൾക്കെതിരെയാണ് പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തിയത്.
നിറംപിടിപ്പിച്ച കഥകളാണ് സൂര്യനെല്ലിയുമായി ബന്ധപ്പെട്ട് പുസ്തകത്തിലുള്ളതെന്നും ഇത് തങ്ങളെ ഏറെ വേദനിപ്പിച്ചതായും അവർ വ്യക്തമാക്കി. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിലെ ഇരയെ അധിക്ഷേപിക്കുന്ന പരാമർശനങ്ങളാണ് പുസ്തകത്തിലുള്ളതെന്ന് സാമൂഹികപ്രവർത്തകയായ സുജ സൂസൻ ജോർജ് പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ ഇത്തരം പരാമർശം നടത്തുന്നത് പ്രതിേഷധാർഹമാണ്. ഇത് കേസിനെ ദുർബലമാക്കും. നിയമലംഘനമാണ് ഇതിലൂടെ സിബി മാത്യൂസ് നടത്തിയത്. വസ്തുതാപരമല്ലാത്ത ഇത്തരം പരാമർശങ്ങൾക്കെതിരെ കുടുംബം നിയമനടപടി സ്വീകരിക്കുമെന്നും ഇവർ പറഞ്ഞു. കേസിൽ ആരോപണവിധേയനായ പി.ജെ. കുര്യനെ കുറ്റവിമുക്തമാക്കാനുള്ള വ്യഗ്രതയാണ് സിബി മാത്യൂസിേൻറത്. ഇതിനായി പെൺകുട്ടിയെ അപമാനിക്കുകയാണ്.
സമൂഹത്തിൽ ഒറ്റപ്പെട്ട പെൺകുട്ടിക്ക് ഒപ്പം നിൽക്കുന്നതിനുപകരം കൂടുതൽ അപഹസിക്കുന്നത് ശരിയല്ല. പുസ്തകത്തിലെ പെൺകുട്ടിക്കെതിരെയുള്ള ചില പരാമർശങ്ങൾ ക്രൂരമാണെന്നും സുജ പറഞ്ഞു. സൂര്യെനല്ലി കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ് പുസ്തകത്തിൽ സൂര്യനെല്ലി എന്ന അധ്യായത്തിലാണ് പെൺകുട്ടിയുടെ സ്വഭാവശുദ്ധിയിലടക്കം സംശയം പ്രകടപ്പിക്കുന്ന പരാമർശം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.