പാലക്കാട്: മലമ്പുഴ ആനക്കൽ വനമേഖലയിൽ ഉരുൾപൊട്ടിയാതായി സംശയം. കല്ലമ്പുഴയിൽ വലിയതോതിൽ ജലനിരപ്പ് ഉയരുന്നതിനാൽ വനമേഖലയിൽ ഉരുൾപൊട്ടിയതാകാമെന്ന് നിഗമനത്തിലാണ്.
പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. പ്രദേശവാസികൾ പുഴയിൽ ഇറങ്ങരുന്നതെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉരുൾപൊട്ടൽ ഉണ്ടായെന്ന് സംശയിക്കുന്ന സ്ഥലം ആൾതാമസമില്ലെന്നാണ് റിപ്പോർട്ട്.
പ്രദേശത്ത് രണ്ട് മണിക്കൂറോളം തുടർച്ചയായി മഴപെയ്തിട്ടുണ്ട്. എന്നാൽ, ഉരുൾപൊട്ടലല്ല, മലവെള്ള പാച്ചിലാണെന്നാണ് സമീപവാസികളിൽ ചിലർ നൽകുന്ന സൂചന. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.