ഗാന്ധിനഗർ: രോഗിയുടെ ബന്ധുക്കൾ വാങ്ങിനൽകിയ മരുന്ന് മറിച്ചുവിറ്റ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളജ് ജീവനക്കാരിക്ക് സസ്പെൻഷൻ. ആശുപത്രിയിലെ പ്രധാന ശസ്ത്രക്രിയ വിഭാഗത്തിൽ ഡ്യൂട്ടി ചെയ്തിരുന്ന കോഴഞ്ചേരി സ്വദേശിനി റോസ്ലിയെയാണ് അന്വേഷണ വിധേയമായി ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ സസ്പെൻഡ് ചെയ്തത്. വെള്ളിയാഴ്ച മെഡിക്കൽ കോളജ് ആശുപത്രി അസ്ഥിരോഗ വിഭാഗത്തിലായിരുന്നു സംഭവം. ഇവിടെ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയുടെ ശസ്ത്രക്രിയക്കായി മരവിപ്പിക്കുന്നതിനുള്ള മരുന്ന് ഡോക്ടർമാർ കുറിച്ചുനൽകി.
രോഗിയുടെ ബന്ധുക്കൾ മരുന്നുവാങ്ങി ശസ്ത്രക്രിയ തിയറ്ററിൽ ഡ്യൂട്ടിയുള്ള നഴ്സിങ് അസി. ജീവനക്കാരിയെ ഏൽപിച്ചു. മരുന്ന് നൽകിയപ്പോൾ കടയിലെ ബില്ലുകൂടി ജീവനക്കാരി രോഗിയുടെ ബന്ധുക്കളിൽനിന്ന് വാങ്ങിയെടുത്തു. 3000 രൂപയായിരുന്നു മരുന്നിെൻറ വില. എന്നാൽ, ഈ മരുന്ന് ഉപയോഗിച്ചില്ല. ശസ്ത്രക്രിയക്കുശേഷം ഈ മരുന്ന് ജീവനക്കാരി ഭർത്താവ് മുഖേന രോഗിയുടെ ബന്ധുക്കൾ വാങ്ങിയ കടയിൽതന്നെ തിരിച്ചുനൽകി പണം വാങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.