പെരുമ്പാവൂർ: കുന്നത്തുനാട് തഹസിൽദാർ ജോർജ് ജോസഫിനെ സസ്‌പെൻഡ് ചെയ്തു. തൃശൂർ ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലാൻഡ് റവന്യൂ കമീഷണറുടെ നടപടി.
ഇദ്ദേഹം തൃശൂർ തഹസിൽദാറായിരിക്കെ ഒല്ലൂക്കര വില്ലേജിൽ പ്രവർത്തിക്കുന്ന തോംസൺ ഗ്രാനൈറ്റ്‌സ് എന്ന സ്ഥാപനം കൈവശംവെച്ചിരുന്ന സ്ഥലത്തിന് കരം അടച്ച് നൽകുകയും ക്വാറി നടത്തിപ്പിനായുള്ള ഭൂമി ഖനന അനുമതിക്കുവേണ്ടി മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് സമർപ്പിക്കാൻ രേഖകൾ നൽകുകയും ചെയ്തെന്ന ആരോപണത്തിലാണ് നടപടി.
മൂന്നു മാസം മുമ്പാണ് ജോർജ് ജോസഫ് കുന്നത്തുനാട് തഹസിൽദാറായി ചുമതലയേറ്റത്. സംഭവത്തിൽ കുറ്റാരോപിതരായ മുൻ തൃശൂർ എൽ.ആർ ഡെപ്യൂട്ടി കലക്ടർ എ.പി. കിരണിനെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഇദ്ദേഹം നിലവിൽ കണ്ണൂർ എൽ.ആർ ആൻഡ് എ.എ ഡെപ്യൂട്ടി കലക്ടറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.