തിരുവനന്തപുരം: പൊതുചടങ്ങിൽ പങ്കെടുക്കാനെത്തിയ സ്വാമി അഗ്നിവേശിനുനേരെ പ്രതിഷേധവും ൈകയേറ്റശ്രമവും. പൂജപ്പുരയിൽ വൈദ്യസഭ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം. തുടര്‍ന്ന്, പരിപാടിയില്‍ പങ്കെടുക്കാതെ അദ്ദേഹം മടങ്ങി. മുമ്പ് രണ്ടുതവണ തനിക്കുനേരെ ൈകയേറ്റ ശ്രമമുണ്ടായിട്ടുണ്ടെങ്കിലും കേരളത്തില്െവച്ച് ഇത്തരം സംഭവമുണ്ടായത് വേദനിപ്പിച്ചെന്ന് അഗ്നിവേശ് പ്രതികരിച്ചു.
നവരാത്രി ഉത്സവത്തോടനുബന്ധിച്ച് വൈദ്യസഭ പൂജപ്പുര സരസ്വതി മണ്ഡപം ഒാഡിറ്റോറിയത്തിൽ സൗജന്യ നാട്ടുചികിത്സ ക്യാമ്പും പ്രചാരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു. മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരനെയാണ് ഉദ്ഘാടനത്തിനായി ക്ഷണിച്ചിരുന്നത്. ഉപതെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലായതിനാല്‍ അദ്ദേഹം എത്തില്ലെന്ന് അറിയിച്ചു. തുടര്‍ന്നാണ് തലസ്ഥാനത്തുണ്ടായിരുന്ന സ്വാമി അഗ്നിവേശിനെ ഉദ്ഘാടകനായി ക്ഷണിച്ചത്. ഇതിനിടെ നാട്ടുചികിത്സ ക്യാമ്പിനെത്തുന്നവര്ക്ക് അംഗീകാരമില്ലെന്ന പരാതിയുമായി ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് പ്രവർത്തകർ രംഗത്തെത്തിയിരുന്നു.
ജില്ല മെഡിക്കല്‍ ഓഫിസറുടെ നിർദേശപ്രകാരം ക്യാമ്പ് നടത്താനാവില്ലെന്ന് പൊലീസ് നോട്ടീസ് നല്കി. തുടർന്ന്, ക്യാമ്പ് മാറ്റി ബോധവത്കരണ പ്രചാരണ പരിപാടി നടത്താൻ വൈദ്യസഭ തീരുമാനിച്ചു. ഇത് ഉദ്ഘാടനം ചെയ്യാൻ അഗ്നിവേശ് വേദിയിലെത്തിയതോടെ ക്ഷേത്രഭാരവാഹികളുൾപ്പെടെ ഒരു സംഘം സ്വാമിക്കെതിരെ മുദ്രാവാക്യം വിളികളുമായി വേദിക്ക് മുന്നിലെത്തി. ചിലര്‍ വേദിയിൽ ൈകയേറ്റം ചെയ്യാൻ ശ്രമിച്ചതോടെ സ്വാമി ഇറങ്ങിപ്പോകുകയായിരുന്നു.
ഹിന്ദുത്വ ശക്തികളാണ് തന്നെ ൈകയേറ്റം ചെയ്യാന്‍ ശ്രമിച്ചതെന്ന് സ്വാമി അഗ്നിവേശ് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. കഴിഞ്ഞദിവസം താന്‍ പങ്കെടുക്കേണ്ട പരിപാടിയില്‍നിന്ന് അവസാന നിമിഷം ഗവര്‍ണര്‍ പിന്മാറി. ആര്.എസ്.എസ് ഇടപെടലിനെ തുടര്‍ന്നാണ് പിന്മാറ്റമെന്ന് കരുതുന്നെന്നും അഗ്നിവേശ് പറഞ്ഞു.
എന്നാൽ, സ്വാമിയെ പരിപാടിക്ക് ക്ഷണിച്ചിരുന്നില്ലെന്നും കൈയേറ്റം ചെയ്തിട്ടിെല്ലന്നും ക്ഷേത്രഭാരവാഹികൾ വിശദീകരിച്ചു. സ്വാമിയെ തടഞ്ഞതുൾപ്പെടെ സരസ്വതി മണ്ഡപത്തില്‍ നടന്ന സംഭവങ്ങളില്‍ പരാതി ലഭിക്കാത്തതിനാല്‍ കേസെടുത്തില്ലെന്ന് പൂജപ്പുര പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.