ജാമ്യമില്ലാ വകുപ്പുകളും ചേർത്തെന്ന്; സ്വപ്‌ന വീണ്ടും മുൻകൂർ ജാമ്യ ഹരജി നൽകി

കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് സംബന്ധിച്ച വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി സ്വപ‌്‌ന സുരേഷ് വീണ്ടും ഹൈകോടതിയിൽ. ജാമ്യം ലഭിക്കാത്ത വകുപ്പുകൾകൂടി കൂട്ടിച്ചേർത്തതായി ചൂണ്ടിക്കാട്ടിയാണ് പുതിയ ഹരജി. മറ്റു ചിലരുമായി സ്വപ്‌ന ഗൂഢാലോചന നടത്തി മജിസ്ട്രേറ്റിന് മുന്നിൽ വ്യാജമൊഴി നൽകിയെന്നും മുഖ്യമന്ത്രിയെയും സർക്കാറിനെയും തന്നെയും അപകീർത്തിപ്പെടുത്താൻ വ്യാജ വാർത്ത പ്രചരിപ്പിച്ചെന്നുമാരോപിച്ച് മുൻമന്ത്രി കെ.ടി. ജലീൽ സമർപ്പിച്ച പരാതിയിൽ കന്റോൺമെന്റ് പൊലീസെടുത്ത കേസിലാണ് മുൻകൂർ ജാമ്യം തേടി വീണ്ടും ഹരജി നൽകിയിരിക്കുന്നത്.

രഹസ്യമൊഴി നൽകിയശേഷമായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തൽ. നേരത്തേ മുൻകൂർ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചപ്പോൾ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയതെന്ന് വ്യക്തമാക്കി തുടർ നടപടികൾ അവസാനിപ്പിച്ചിരുന്നു. എന്നാൽ, ഇതിനുശേഷം ജാമ്യമില്ലാത്ത വകുപ്പുകൾ കൂട്ടിച്ചേർത്തെന്നാണ് ഹരജിയിലെ ആരോപണം.

ഇതിനിടെ, കേന്ദ്രസുരക്ഷ ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ ഹരജി പരിഗണിക്കുന്നത് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. പൊലീസ് സംരക്ഷണം വേണമെന്ന് സ്വപ്ന രഹസ്യമൊഴി നല്‍കാനെത്തിയപ്പോള്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന പൊലീസില്‍ വിശ്വാസമില്ലെന്നും കേന്ദ്ര ഏജന്‍സികളുടെ സുരക്ഷ ഒരുക്കണമെന്നുമുള്ള ഹരജിയും നൽകി. അഭിഭാഷകൻ അസൗകര്യം അറിയിച്ചതിനെത്തുടർന്നാണ് ഹരജി മാറ്റിവെച്ചത്.

Tags:    
News Summary - Swapna suresh again filed an anticipatory bail petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT