കൊച്ചി: നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് എൻ.ഐ.എ കേസിൽ ജാമ്യം തേടി ഹൈകോടതിയിൽ. രണ്ടാം പ്രതിയായ സ്വപ്നയുടെ ജാമ്യഹരജി രണ്ടുതവണ എറണാകുളത്തെ എൻ.ഐ.എ കോടതി തള്ളിയതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
2020 ജൂലൈ അഞ്ചിന് യു.എ.ഇ കോൺസുലേറ്റിലേക്ക് കൊണ്ടുവന്ന നയതന്ത്രബാഗിൽനിന്ന് 30 കിലോ സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടിയതിനെ തുടർന്ന് എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടും ജാമ്യം നിഷേധിച്ചെന്നാണ് ഹരജിയിലെ ആരോപണം. കസ്റ്റംസ് നിയമപ്രകാരമുള്ള സ്വർണക്കടത്ത് കേസിൽ യു.എ.പി.എ നിലനിൽക്കില്ലെന്ന് വിചാരണക്കോടതി ഒരുഘട്ടത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ചില പ്രതികൾക്ക് വിചാരണക്കോടതി ജാമ്യം അനുവദിച്ചത് ഹൈകോടതി ശരിെവക്കുകയും ചെയ്തു. വസ്തുതകൾ പരിശോധിച്ച് തനിക്ക് ജാമ്യം അനുവദിക്കണെമന്നാണ് സ്വപ്നയുടെ ആവശ്യം.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും (ഇ.ഡി) സ്വപ്നക്കെതിരെ കേെസടുത്തിട്ടുണ്ട്. കസ്റ്റംസിെൻറയും ഇ.ഡിയുടെയും കേസുകളിൽ നേരേത്ത ജാമ്യം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.