കൊച്ചി: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടെന്ന് സ്വപ്‌ന സുരേഷ് . പുറത്ത് വന്ന മൊഴിയിലാണിക്കാര്യമുള്ളത്. ഒമാന്‍ മിഡില്‍ ഈസ്റ്റ് കോളേജിന്‍റെ ബ്രാഞ്ച്ഷാര്ജയില് ആരംഭിക്കാന്‍ പദ്ധതിയിട്ടെന്നാണ് പുറത്ത് വന്ന മൊഴിയിലുള്ളത്. എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഹൈകോടതിയില്‍ നല്‍കിയ ഹരജിക്കൊപ്പം സമര്‍പ്പിച്ച സ്വപ്‌നയുടെ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
സ്ഥാപനത്തിന് സൗജന്യമായി ഭൂമി ലഭിക്കാന്‍ ഷാര്‍ജ ഭരണാധികാരിയുമായി സ്പീക്കര്‍ കേരളത്തിൽ വെച്ച് കൂടിക്കാഴ്ച നടത്തിയെന്നും, ഭൂമി നല്‍കാമെന്ന് വാക്കാല്‍ ഉറപ്പുകിട്ടിയെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്.
സ്പീക്കർക്ക് ഇതിലെന്താണ് താത്പര്യമെന്ന ചോദ്യത്തിന് അദ്ദേഹത്തിന് മിഡില്‍ ഈസ്റ്റിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിക്ഷേപമുണ്ട്. കോളേജിന്‍റെ ബ്രാഞ്ചുകള്‍ വര്‍ധിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു തുടങ്ങിയ വിവരങ്ങളും മൊഴിയിലുണ്ട്.
സ്വപ്‌നയും ശിവശങ്കറും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റ് അടിസ്ഥാനമാക്കി നടത്തിയ ചോദ്യംചെയ്യലില്‍ സ്വപ്‌ന പറഞ്ഞ കാര്യങ്ങളാണ് ഇ.ഡി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.