കണ്ണൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നൽകിയ അപകീർത്തിക്കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജാമ്യം. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായാണ് സ്വപ്ന സുരേഷ് ജാമ്യം എടുത്തത്. കേസിൽ പല തവണ ഹാജരാകാൻ സമൻസ് നൽകിയെങ്കിലും ഇവർ എത്തിയിരുന്നില്ല. വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് ഇന്ന് തളിപ്പറമ്പ് കോടതിയിലെത്തിയത്.
സ്വർണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങൾ പിൻവലിച്ചാൽ 30 കോടി രൂപ വിജേഷ് പിള്ള മുഖേന എം.വി. ഗോവിന്ദൻ വാഗ്ദാനം ചെയ്തെന്ന സ്വപ്നയുടെ ഫേസ്ബുക്ക് പോസ്റ്റാണ് കോടതി കയറിയത്. മുഖ്യമന്ത്രിക്കും തനിക്കും ഇത് അപകീർത്തി ഉണ്ടാക്കുന്നതെന്ന് കാണിച്ചാണ് എം.വി. ഗോവിന്ദൻ പരാതി നൽകിയത്. ഇതേ പോസ്റ്റിനെതിരെ സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറിയും പരാതി നൽകിയിരുന്നു. കേസ് വീണ്ടും ഈമാസം 26ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.