സ്വപ്നക്ക് അപസ്മാര ലക്ഷണമുണ്ട്, രണ്ടുദിവസം ഡോക്ടർ വിശ്രമം നിർദേശിച്ചിരുന്നു -സഹപ്രവർത്തകർ

പാലക്കാട്: വാർത്തസമ്മേളനത്തിനിടെ വിതുമ്പിക്കരഞ്ഞ് കുഴഞ്ഞുവീണ സ്വപ്ന സുരേഷിന് പതിവായി അപസ്മാര ലക്ഷണങ്ങൾ ഉണ്ടാവാറുണ്ടെന്നും രണ്ടുദിവസം ഡോക്ടർ വിശ്രമം നിർദേശിച്ചിരുന്നെന്നും എച്ച്.ആർ.ഡി.എസിലെ സഹപ്രവർത്തകർ. ശനിയാഴ്ച വാർത്താ സമ്മേളനത്തിനിടെ അപസ്മാര ലക്ഷണങ്ങളോടെ കുഴഞ്ഞ് വീണ സ്വപ്നയെ സഹപ്രവർത്തകർ ഓടിയെത്തി താങ്ങിയെടുക്കുകയായിരുന്നു. പ്രാഥമികശുശ്രൂഷ നൽകി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

പാലക്കാട് എച്ച്.ആർ.ഡി.എസ് ഓഫിസിന് മുന്നിലെ പോർച്ചിൽ ശനിയാഴ്ച വൈകീട്ട് 6.40ഓടെയാണ് സ്വപ്ന കുഴഞ്ഞുവീണത്. അപസ്മാര ലക്ഷണങ്ങൾ പ്രകടിപ്പിച്ച അവരെ സഹപ്രവർത്തകർ താങ്ങിയെടുത്ത് ഓഫിസ് മുറിയിലേക്ക് കൊണ്ടുപോയി.

അപ്രതീക്ഷിതമായാണ് ഒരുചെറിയ കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് സ്വപ്ന വൈകീട്ട് മാധ്യമങ്ങളെ കണ്ടത്. ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും ഒപ്പമുള്ളവരെയെല്ലാം ദ്രോഹിക്കുകയാണെന്നും സ്വപ്ന പറഞ്ഞു. അഡ്വ. കൃഷ്ണരാജിനെതിരെ പൊലീസ് കേസെടുത്തതോടെ തനിക്ക് അഭിഭാഷകനെ നഷ്ടമായെന്നും വേണമെങ്കിൽ തന്നെ ആക്രമിച്ചോളൂ, എന്തിനാണ് കൂടെയുള്ളവരെ ദ്രോഹിക്കുന്നതെന്നും പറഞ്ഞ് വികാരാധീനയായി വിതുമ്പിക്കരയുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.

Tags:    
News Summary - swapna suresh has symptoms of epilepsy- colleagues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.