തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷുമൊന്നിച്ചുള്ള ചിത്രം ട്വീറ്റ് ചെയ്ത് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവര്‍ണറുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ച ചിത്രം മിനിറ്റുകൾക്കകം അപ്രത്യക്ഷമായി.
കഴിഞ്ഞ ദിവസം രാജ്ഭവനിലെ ചടങ്ങിനെകുറിച്ചുള്ള ട്വീറ്റിനൊപ്പമായിരുന്നു ചിത്രം. ജൂലൈ അഞ്ചിന് ജീവന്‍രംഗ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ നോളേജ് പരമ്പരയെ ഗവര്‍ണര്‍ അഭിസംബോധന ചെയ്യുന്നു എന്ന കുറിപ്പിനൊപ്പമായിരുന്നു ചിത്രം. എന്നാല്‍ 30 മിനിറ്റിനകം ചിത്രം പിന്‍വലിച്ചു.
നേരത്തെ, സ്വപ്ന സുരേഷിന്‍റെ ഐ.ടി വകുപ്പിലെ നിയമനം താൻ അറിഞ്ഞല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. സ്വർണക്കടത്ത് പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഫോൺ ചെയ്തുവെന്ന ആരോപണം അസംബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.