കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും യു.എ.ഇ കോൺസലും താനും 2017ൽ മുഖ്യമന്ത്രിയുടെ വസതിയിൽ സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്ന് സ്വർണ കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിെൻറ മൊഴി. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയിലാണ് വെളിപ്പെടുത്തൽ. സ്വപ്നയെ നേരിട്ട് അറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിക്കുന്ന മൊഴിയാണ് പുറത്തായത്. ആഗസ്റ്റ് അഞ്ച് മുതൽ 16 വരെ പല ദിവസങ്ങളിലായാണ് ഇ.ഡി സ്വപ്നയുടെ മൊഴിയെടുത്തത്.
2018 ലെ പ്രളയ സമയത്തും തനിക്ക് കമീഷൻ ലഭിച്ചതായും സ്വപ്ന മൊഴി നൽകി. 150 വീടുകളുടെ പുനർനവീകരണത്തിനാണ് കമീഷൻ ലഭിച്ചത്. യു.എ.എഫ്.എക്സ് സൊലൂഷൻസ് ൈപ്രവറ്റ് ലിമിറ്റഡ്, ഫോർത്ത് ഫോഴ്സ്, യൂണിടാക് ബിൽഡേഴ്സ്, സാൻവെഞ്ചേഴ്സ് എന്നിവയും യു.എ. ഇ കോൺസുലേറ്റുമായുള്ള ഇടപാടുകൾക്കാണ് കമീഷൻ ലഭിച്ചത്.
യു.എ.ഇ കോൺസുലേറ്റും സർക്കാറും തമ്മിലെ അനൗദ്യോഗിക കണ്ണിയായി മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ബന്ധപ്പെടാമെന്ന് മു
ഖ്യമന്ത്രി കൂടിക്കാഴ്ചയിൽ അറിയിച്ചു. പിന്നീട് കോൺസുലേറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ശിവശങ്കർ തന്നെ വിളിച്ചിരുന്നതായി സ്വപ്ന മൊഴിയിൽ പറഞ്ഞു. കോൺസുൽ ജനറലിെൻറ സെക്രട്ടറി എന്ന നിലക്കാണിത്. കോൺസുലേറ്റുമായി ബന്ധപ്പെട്ട ഔദ്യോഗിക കാര്യങ്ങൾക്ക് താൻ തിരിച്ചും ശിവശങ്കറുമായി ബന്ധപ്പെട്ടിരുന്നു. അതിലൂടെയാണ് തങ്ങൾ തമ്മിൽ കൂടുതൽ അടുപ്പം വളർന്നതെന്നും സ്വപ്ന പറയുന്നു.
കോണ്‍സുല്‍ ജനറൽ സെക്രട്ടറിയായത് മുതല്‍ മുഖ്യമന്ത്രിക്കും തന്നെ അറിയാം. സ്പേസ് പാര്‍ക്കിലെ അവസരം എങ്ങനെ അറിഞ്ഞുവെന്ന ചോദ്യത്തിന്, ശിവശങ്കറാണ് തന്നോട് പറഞ്ഞതെന്നും മൊഴി നല്കി.
യു.എ.ഇ കോൺസുലേറ്റിെൻറ യോഗങ്ങളുടെ മിനിറ്റ്സും കോൺസുൽ ജനറലിെൻറ ദൈനംദിന പ്രവൃത്തികളുടെ മാനേജ്മെൻറും യാത്രകളും പരിപാടികളുടെ സംഘാടനവും തെൻറ ചുമതലയായിരുന്നു.
എട്ട് തവണ ശിവശങ്കറുമായി ഔദ്യോഗികമായി തന്നെ കൂടിക്കാഴ്ച നടത്തി. അതിലേറെ സ്വകാര്യമായും കണ്ടിട്ടുണ്ട്. അഞ്ച്-ആറ് തവണ ശിവശങ്കറുമായി കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ്. കോൺസുൽ ജനറലിെൻറ സെക്രട്ടറി എന്ന നിലയിൽ മുഖ്യമന്ത്രിക്ക് തന്നെ പരിചയമുണ്ട്. 2019 നവംബറിൽ സ്പേസ് പാർക്കിൽ നിയമിതയായശേഷവും പരിചയം തുടർന്നു.
ശിവശങ്കറുമായി കൂടുതൽ അടുപ്പം തുടങ്ങിയതോടെയാണ് സ്പേസ് പാർക്ക് നിയമനത്തിന് വഴിയൊരുങ്ങിയതെന്നും സ്വപ്ന മൊഴിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.