തിരുവനന്തപുരം: നയതന്ത്ര ബാേഗജ് വഴി സ്വർണം കടത്തിയ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ജയിൽ മോചിതയായി. എല്ലാം പിന്നീട് പറയാമെന്ന് അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. കുറേകാര്യങ്ങൾ പറയാനുണ്ടെന്ന് സ്വപ്നയുടെ മാതാവ് പ്രഭ സുരേഷും പറഞ്ഞു. ചൊവ്വാഴ്ച സ്വപ്നക്ക് ജാമ്യം ലഭിെച്ചങ്കിലും നടപടിക്രമങ്ങള്‍ വൈകിയതിനാൽ മോചനം നീളുകയായിരുന്നു.
രാവിലെ പത്തരയോടെ സ്വപ്നയുടെ മാതാവ് അട്ടക്കുളങ്ങര വനിത ജയിലിലെത്തി ജാമ്യ രേഖകളെല്ലാം ജയില്‍ സൂപ്രണ്ടിന് കൈമാറി. ഒരു മണിക്കൂറിനുശേഷം സ്വപ്ന ജയിലിൽനിന്ന് പുറത്തുവന്നു. ജയിലിന് മുന്നിൽ കാത്തുനിന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് എല്ലാം പിന്നീട് പറയാമെന്ന് മാത്രമായിരുന്നു പ്രതികരണം. മാതാവിനൊപ്പം ബാലരാമപുരത്തെ വീട്ടിലേക്കുപോയ അവർ കൂടുതലൊന്നും പ്രതികരിച്ചില്ല.
ശാരീരിക ബുദ്ധിമുട്ടുള്ളതിനാല്‍ സ്വപ്ന ഇപ്പോള്‍ ഒന്നും പ്രതികരിക്കാനില്ലെന്നും കുറേകാര്യങ്ങള്‍ പറയാനുണ്ടെന്നും പ്രഭ മാധ്യമങ്ങളോട് പറഞ്ഞു. ഒരുവര്‍ഷവും നാലു മാസവും തടവിൽ കഴിഞ്ഞ ശേഷമാണ് സ്വപ്ന പുറത്തിറങ്ങിയത്. മാതാവിെൻറ കൈപിടിച്ചാണ് അവർ ജയിലിന് പുറത്തെത്തിയത്.
കഴിഞ്ഞ വർഷം ജൂലൈ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിൽ 30 കിലോ സ്വർണം കസ്റ്റംസ് പിടികൂടിയതിനെ തുടർന്ന് ജൂലൈ 11ന് ബംഗളൂരുവില്‍ നിന്നാണ് സ്വപ്ന അറസ്റ്റിലായത്. പിന്നീട് കാക്കനാട്, വിയ്യൂർ ജയിലുകളിൽ കഴിഞ്ഞശേഷം കോഫെപോസെ തടവുകാരിയായി ഒരുവർഷത്തോളമായി അട്ടക്കുളങ്ങര വനിത ജയിലിലായിരുന്നു. ആറ് കേസുകളിൽ ജാമ്യം ലഭിച്ചതിനെ തുടർന്നാണ് ജയിൽ മോചിതയായത്. 25 ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾ ജാമ്യവുമാണ് ഉപാധികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.