സിനഡ് കുർബാന: സർക്കുലർ കത്തിച്ചും കുപ്പയിലെറിഞ്ഞും പ്രതിഷേധം

കൊച്ചി: എറണാകുളം അതിരൂപതയിൽ സിനഡ് കുർബാന നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മാർ ആൻഡ്രൂസ് താഴത്ത് ഇറക്കിയ സർക്കുലർ വിശ്വാസികൾ കുപ്പയിലെറിഞ്ഞു. ചില പള്ളികളിൽ പരസ്യമായി കത്തിച്ചു. ഞായറാഴ്ച ഇടവകകളിൽ സർക്കുലർ വായിക്കണമെന്നായിരുന്നു നിർദേശം. അതിരൂപതയിലെ 99 ശതമാനം ഇടവക വികാരിമാരും വിശ്വാസികളും സർക്കുലർ തള്ളിക്കളഞ്ഞതായി പ്രതിഷേധക്കാർ അവകാശപ്പെട്ടു. നാലു പള്ളികളിൽ മാത്രമാണ് സർക്കുലർ വായിച്ചത്. അതിരൂപതയിൽ 328 ഇടവക ദേവാലയങ്ങളും ഞായറാഴ്ച കുർബാന നടക്കുന്ന കൊച്ചുപള്ളികളും കോൺവെന്‍റുകളും ഉൾപ്പെടെ 450ൽ പരം സെന്ററുകളാണുള്ളത്. ബലമായി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാനുള്ള സിനഡിന്റെയും മാർ ആൻഡ്രൂസ് താഴത്തിന്റെയും നീക്കം ഒറ്റക്കെട്ടായി തള്ളിക്കളഞ്ഞ വൈദികർക്കും വിശ്വാസികൾക്കും അതിരൂപത അൽമായ മുന്നേറ്റം അഭിവാദ്യമർപ്പിച്ചു. ഭീഷണിക്കും സമ്മർദങ്ങൾക്കും വഴങ്ങാതെ നിലകൊണ്ട കൂരിയ വൈദികരെയും പ്രത്യേകം അഭിനന്ദിച്ചു.

എറണാകുളം അതിരൂപതയുടെ ഭരണം രൂപതക്കാരനായ ഒരു മെത്രാപ്പോലീത്തയെ ഏൽപിക്കും വരെ ബിഷപ് ഹൗസിനും അതിരൂപത സ്ഥാപനങ്ങൾക്കും മുന്നിൽ പ്രതിരോധം തീർക്കുമെന്ന് സംഘടന അറിയിച്ചു. അതിരൂപതതല പ്രതിഷേധം എളംകുളം ലിറ്റിൽ ഫ്ലവർ പള്ളിയങ്കണത്തിൽ നടന്നു. അൽമായ മുന്നേറ്റം വക്താവ് റിജു കാഞ്ഞൂക്കാരൻ, പീപ്പിൾ ഓഫ് ഗോഡ് കൺവീനർ ബെന്നി വാഴപ്പിള്ളി, വിജു ചൂളക്കൽ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Synod Mass: Protest by burning circulars and throwing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.