കൊച്ചി: സീറോ മലബാര്‍ സഭയുമായി ബന്ധപ്പെട്ട് വിവാദത്തിലായ ഭൂമി പൊതുസ്വത്തല്ലെന്നും വിൽപനയുടെ പേരിൽ വിശ്വാസ വഞ്ചന ആരോപണം നിലനിൽക്കില്ലെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അഭിഭാഷകൻ ഹൈകോടതിയിൽ. കർദിനാൾ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി ചേർത്തല സ്വദേശി ഷൈൻ വർഗീസ് നൽകിയ ഹരജിയിലാണ് ഇൗ വിശദീകരണം.
അതിരൂപത കൈകാര്യം ചെയ്യുന്ന സ്വകാര്യ ഭൂമിയാണിത്. പൊതു താൽപര്യമില്ലാത്ത സാഹചര്യത്തിൽ ഭൂമി ഇടപാടിൽ നഷ്ടമുണ്ടായിട്ടുണ്ടെങ്കിൽതന്നെ മൂന്നാം കക്ഷിക്ക് ഹരജി നൽകാനോ ഇടപെടാനോ കഴിയില്ല. ഇൗ സാഹചര്യത്തിൽ വിശ്വാസ വഞ്ചന കുറ്റം നിലനിൽക്കില്ലെന്നും കേസെടുക്കാനാവില്ലെന്നും അഭിഭാഷകൻ വാദിച്ചു. പള്ളിവക സ്വത്ത് കർദിനാളിന് ഇപ്രകാരം വിൽക്കാനാവുമോയെന്ന് കോടതി വാക്കാൽ ആരാഞ്ഞു. സ്വകാര്യ അന്യായത്തിൻമേൽ മജിസ്േട്രറ്റ് അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിൽ അതിൽനിന്ന് പിന്നാക്കം പോകാനാവില്ലെന്ന സംശയവും ഉന്നയിച്ചു. എന്നാൽ, ഇത് സാധ്യമാണെന്ന് ഹരജിക്കാരെൻറ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്ന് ഇത് സംബന്ധിച്ച വിശദാംശങ്ങൾ സമർപ്പിക്കാൻ ഹരജി വ്യാഴാഴ്ചത്തേക്ക് മാറ്റി.
ഗൂഢാലോചനയും വിശ്വാസവഞ്ചനയുമുൾപ്പെടെ ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും എറണാകുളം സെൻട്രൽ പൊലീസ് രസീത് പോലും നൽകിയില്ലെന്നാണ് ഹരജിയിൽ പറയുന്നത്. തെൻറ പരാതിയിലെ ആരോപണവിധേയരായവർക്കെതിരെ പരാതി ലഭിച്ചാൽ രസീതി നൽകേണ്ടതില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ നിർദേശിച്ചിട്ടുണ്ടെന്നാണ് സ്റ്റേഷൻ ഹൗസ് ഒാഫിസർ പറഞ്ഞത്. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് കേസെടുക്കില്ലെന്ന് സിറ്റി പൊലീസ് കമീഷണറും പറഞ്ഞു.
ജോർജ് ആലഞ്ചേരി, കുസാറ്റ് സെൻറ് ജോൺസ് പള്ളി വികാരി ഫാ. ജോഷി പാതുവ, ആർച് ബിഷപ്സ് ഹൗസ് വികാരി ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ, റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ സാജു വർഗീസ് എന്നിവരെ പ്രതിയാക്കിയാണ് പരാതി നൽകിയത്. അഞ്ചിടത്തായി മൊത്തം 301.76 സെൻറ് വിൽക്കാൻ അതിരൂപതയുടെ കൺസൾേട്ടഴ്സ് ഫോറം തുടർച്ചയായ ചർച്ചകൾക്ക് ശേഷം തീരുമാനിക്കുകയും കർദിനാൾ ആലഞ്ചേരിയെയും മറ്റ് രണ്ട് പുേരാഹിതരെയും ചുമതലപ്പെടുത്തുകയും െചയ്തു. 27.16 കോടി രൂപയാണ് ഇതിൽനിന്ന് വരുമാനം പ്രതീക്ഷിച്ചത്.
എന്നാൽ, ഗൂഢാലോചനയിലൂടെ നടത്തിയ വിൽപനയെ തുടർന്ന് 9.14 കോടി മാത്രമാണ് അതിരൂപതക്ക് ലഭിച്ചത്. 36 പ്ലോട്ടുകളാക്കി തിരിച്ചായിരുന്നു വിൽപന. കുറ്റാരോപിതർ കുറ്റകൃത്യം നടത്തിയതായി സഭ നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതി കണ്ടെത്തിയതിനെ തുടർന്നാണ് തെളിവുകൾ സഹിതം താൻ പൊലീസിൽ പരാതി നൽകിയതെന്ന് ഹരജിക്കാരൻ അവകാശപ്പെടുന്നു. ഭൂമി ഇടപാട് പ്രത്യേക പൊലീസ് സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂർ പുല്ലുവഴി സ്വദേശി ജോഷി വർഗീസ് നൽകിയ ഹരജിയും വ്യാഴാഴ്ച പരിഗണനക്കെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.