ഭൂമിയിടപാട്: മാർ ആലഞ്ചേരിക്കെതിരെ കേസെടുക്കേണ്ടതില്ല -സുപ്രീംകോടതി

ന്യൂഡല്‍ഹി: വിവാദമായ എറണാകുളം-അങ്കമാലി അതിരൂപതാ ഭൂമിയിടപാടില്‍ സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി സുപ്രീംകോടതി തള്ളി. ആലഞ്ചേരിക്കെതിരെ കേസെടുക്കേണ്ടെന്ന ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ വിധി ചോദ്യം ചെയ്താണ് ഹരജിക്കാരായ മാര്‍ട്ടിന്‍ പയ്യപ്പള്ളി, ഷൈന്‍ വര്‍ഗീസ് എന്നിവരാണ് പരമോന്നത കോടതിയെ സമീപിച്ചത്.  

ഈ വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാര്‍ക്ക് ആവശ്യമെങ്കില്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും നിലവില്‍ കേസില്‍ സുപ്രീംകോടതി ഇടപെടേണ്ടതില്ലെന്നും ജസ്റ്റിസ് ആർ.എഫ്. നരിമാന്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഭൂമിയിടപാട് കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ജസ്റ്റിസ് കെമാൽപാഷയുടെ ഹൈകോടതി സിംഗ്ള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇതിനെതിരെ ആലഞ്ചേരി അടക്കമുള്ളവര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുകയായിരുന്നു.  

Tags:    
News Summary - Syro Malabar Sabha Land Scam Mar Alencherry -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.