വൈക്കം: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിവിവാദത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ വൈക്കത്ത് വാക്കുതർക്കവും ഉന്തുംതള്ളും. ഒരുവിഭാഗം വിശ്വാസികൾ രൂപംനൽകിയ ആർച്ച് ഡയോസീഷ്യൻ മൂവ്മെൻറ് ഫോർ ട്രാൻസ്പെരൻസി എന്ന സംഘടന വൈക്കത്ത് വിശദീകരണ യോഗം വിളിച്ചതാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. ഇതോെട യോഗത്തിന് പൊലീസ് അനുമതി നിഷേധിച്ചു. ഞായറാഴ്ച വൈകീട്ട് മൂന്നിന് വൈക്കം വെൽഫെയർ സെൻററിലാണ് യോഗം ചേരാൻ സംഘടന നിശ്ചയിച്ചിരുന്നത്. വൈക്കം, പള്ളിപ്പുറം, ചേർത്തല ഫൊറോനകളിലെ പള്ളികളിൽനിന്നുള്ള വൈദികരെയും സംഘടന പ്രതിനിധികളെയും പാരിഷ് കൗൺസിൽ അംഗങ്ങളെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു.
യോഗം ആരംഭിക്കാനുള്ള ഒരുക്കങ്ങൾക്കിെട 3.30ഒാടെ ആലഞ്ചേരിക്കെതിരെ ഗൂഢാലോചന നടത്താനാണ് യോഗം ചേരുന്നതെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികൾ പ്രതിഷേധവുമായെത്തി. തുടർന്ന് സംഘർഷസാധ്യത കണക്കിലെടുത്ത് പൊലീസ് യോഗത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. രണ്ടുകൂട്ടരുമായും പൊലീസ് ചർച്ച നടത്തി. ഇതിനിടെ വെൽഫെയർ സെൻററിെൻറ മുന്നിൽ ഇരുവിഭാഗവും തമ്മിൽ തർക്കവും ചെറിയതോതിൽ ഉന്തുതള്ളുമുണ്ടായി. ഇതോടെ പൊലീസ് ഇടപെട്ട് രണ്ടുകൂട്ടരെയും പിരിച്ചുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.