മുസ്​ലിം വിരോധം ചർദ്ദിക്കുന്ന വിജയരാഘവനെ സി.പി.എം കൂട്ടിലടക്കണം -എസ്​.വൈ.എസ്​ സംസ്ഥാന സെക്രട്ടറി

കോഴിക്കോട്​: മുസ്​ലിം വിരോധം ചർദ്ദിക്കുന്ന സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനെ സി.പി.എം കൂട്ടിലടക്കണമെന്ന്​ എസ്​.വൈ.എസ്​ സംസ്ഥാന സെക്രട്ടറി മുസ്​തഫ മുണ്ടുപാറ. വിജയരാഘവന്‍റെ സമീപകാല പ്രസ്​താവനകളുടെ പശ്ചാത്തലത്തിൽ ഫേസ്​ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ്​ എസ്​.വൈ.എസ്​ നേതാവിന്‍റെ പ്രതികരണം.

മുസ്​തഫ മു​ണ്ടുപാറയുടെ ഫേസ്‌ബുക് പോസ്റ്റ്​:

സി.പി.എം സംസ്ഥാന സെക്രട്ടരി എ.വിജയരാഘവന്‍റെ ഓരോ ഇടപെടലുകളും സംഘികളെ തോൽപിക്കും വിധത്തിലാണ്.വാ തുറന്നാൽ മുസ്ലിം വിരോധം മാത്രം ചർദ്ദിക്കുന്ന ഇദ്ദേഹം ശുദ്ധവർഗ്ഗീയവാദിയാണെന്ന് പലതവണ തെളിയിച്ചു കഴിഞ്ഞു. ഇദ്ദേഹത്തെ കൂട്ടിലടക്കാൻ വൈകുന്ന ഓരോ നിമിഷങ്ങളും മതേതര കേരളത്തിന്‍റെ തകർച്ചക്ക് വഴിയൊരുക്കും.സാമുദായിക സംഘർഷമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

സംവരണാവകാശം ചോദിക്കുന്നത് വർഗ്ഗീയതയായി കാണുന്ന ഇദ്ദേഹത്തിന് സംഘിപാളയമാണ് കൂടുതൽ ഭൂഷണം.

മുസ്തഫ മുണ്ടുപാറ

2021 ഫെബ്രു.1

Latest Video:

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.