കോഴിക്കോട്: കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശി അബ്ദുറഹ്മാൻ ഔഫിനെ മുസ്ലിംലീഗ് പ്രവർത്തകർ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സുന്നി യുവജന സംഘം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ മാര്‍ച്ചുകള്‍ വിജയിപ്പിക്കാന്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തതായി എസ്.വൈ.എസ് വൃത്തങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സമാധാനപരമായാണ് പ്രതിഷേധം സംഘടിപ്പിക്കേണ്ടതെന്നും അംഗീകൃത മുദ്രാവാക്യങ്ങള്‍ മാത്രമെ വിളിക്കാവു എന്നും നേതാക്കള്‍ അറിയിച്ചു. ഔഫിന്‍റെ കൊലപാതകത്തിൽ ഡി.വൈ.എഫ്.ഐയും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. കാഞ്ഞങ്ങാട് നഗരസഭ പരിധിയിൽ വ്യാഴാഴ്ച എൽ.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ബുധനാഴ്ച രാത്രി കല്ലൂരാവി മുണ്ടത്തോട് ലീഗ് വാർഡ് സെക്രട്ടറി മുഹമ്മദ് ഇർഷാദിന് വെേട്ടറ്റിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് രാത്രി 11 മണിയോടെ കൊലപാതകം അരങ്ങറിയത്. ഗുരുതര പരിക്കേറ്റ് ഇർഷാദ് മംഗലാപുരത്ത് ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.