കള്ള് ഷാപ്പുകളിലൂടെ മദ്യവിതരണം  ആലോചനയിലില്ല -ധനമന്ത്രി

തൃശൂർ: മദ്യശാലകള്‍ പൂട്ടിയ പ്രശ്‌നം പരിഹരിക്കാനായില്ലെങ്കില്‍ സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലാകുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. പ്രതിസന്ധി തുടര്‍ന്നാല്‍ ചെലവ് ചുരുക്കേണ്ടിവരും. വികസന പ്രവര്‍ത്തനങ്ങള്‍  തടസ്സപ്പെടും. ടൂറിസം മേഖലയെ കോടതി വിധി പ്രതികൂലമായി ബാധിക്കും. കള്ള് ഷാപ്പുകളിലൂടെ വിദേശമദ്യം വിതരണം  ചെയ്യുന്നത് ആലോചനയിലില്ലെന്നും മന്ത്രി തൃശൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 

സംസ്ഥാന ഖജനാവ്  കടുത്ത ഞെരുക്കത്തിലാണ്. മദ്യശാലകള്‍ അടച്ചുപൂട്ടിയതുമൂലം 5,000 കോടിയുടെ വരുമാനമാണ് കുറയുന്നത്. വരുമാനം കുറയുമെങ്കിലും ക്ഷേമപെന്‍ഷനുകള്‍ മുടങ്ങില്ല. വരുമാനത്തിലെ കുറവ് പരിഹരിക്കാന്‍  നികുതി കുടിശ്ശിക പിരിവ് ഉൗർജിതമാക്കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാങ്ങൽ നികുതി സംബന്ധിച്ച സ്വര്‍ണ വ്യാപാരികളുടെ ആവശ്യം ന്യായമാണ്. യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് ഉന്നയിച്ച വിഷയത്തിൽ അന്നത്തെ ധനമന്ത്രി ഇതുസംബന്ധിച്ച് വ്യക്തമാക്കിയതുമാണ്. നിയമ ഭേദഗതി വരുത്തിയാലേ തീരുമാനമെടുക്കാനാവൂ. വിഷയം പരിഗണിക്കുമെന്ന് താൻ നിയമസഭയിൽ പറഞ്ഞിരുന്നു. ബജറ്റ് ചർച്ചയിലോ ഏതെങ്കിലും അവസരത്തിലോ വിഷയം നിയമസഭയിൽ ഉന്നയിക്കാതെ വ്യാപാരികളുടെ സമര പശ്ചാത്തലത്തിൽ പ്രതികരിക്കുന്ന പ്രതിപക്ഷ നേതാവി​െൻറ നടപടി ദുരുദ്ദേശ്യപരവും  ദൗർഭാഗ്യകരവുമാണ്. നിയമഭേദഗതി നിയമസഭ സബ്ജക്റ്റ് കമ്മിറ്റി ചേര്‍ന്ന് പരിഗണിക്കും ^മന്ത്രി പറഞ്ഞു.
 

Tags:    
News Summary - T M thomas isaac

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.