'സജി ചെറിയാന്‍റെ വിക്കറ്റ് വീണു; പിണറായി കൂടുതൽ സമയമെടുത്താൽ കള്ളക്കളി കൂടുതൽ വെളിച്ചത്താവും'

കോഴിക്കോട്: ഭരണഘടനയെ തള്ളിപ്പറഞ്ഞ് വിവാദത്തിലായ മന്ത്രി സജി ചെറിയാനെ വിമർശിച്ച് ടി. സിദ്ദീഖ് എം.എൽ.എ. മന്ത്രി സജി ചെറിയാന്റെ വിക്കറ്റ്‌ വീണു കഴിഞ്ഞു. ഫീൽഡ്‌ അമ്പയർമാരായ ജനങ്ങൾ ഔട്ട്‌ വിളിച്ച്‌ കഴിഞ്ഞുവെന്നും എം.എൽ.എ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

'ഭരണഘടനയെ തള്ളിപ്പറഞ്ഞ്‌ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി സജി ചെറിയാന്റെ വിക്കറ്റ്‌ വീണു കഴിഞ്ഞു. ഫീൽഡ്‌ അമ്പയർമാരായ ജനങ്ങൾ ഔട്ട്‌ വിളിച്ച്‌ കഴിഞ്ഞു. തേർഡ്‌ അമ്പയർ (മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ) തീരുമാനം നീട്ടിക്കൊണ്ട്‌ പോയി രക്ഷപ്പെടാമെന്ന് കരുതണ്ട. കൂടുതൽ സമയമെടുത്താൽ കള്ളക്കളി കൂടുതൽ വെളിച്ചത്താവും എന്ന് മാത്രം. ആദ്യ വിക്കറ്റ്‌ വീണു കഴിഞ്ഞു..!' -ടി. സിദ്ദീഖ് ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.




അതേസമയം, വിവാദത്തിൽ രാജിവെക്കില്ലെന്നാണ് മന്ത്രി സജി ചെറിയാൻ ഇന്ന് പറഞ്ഞത്. എ.കെ.ജി സെന്റെറിൽ നടന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിനു ശേഷമാണ് മന്ത്രിയുടെ പ്രതികരണം. എല്ലാം ഇന്നലെ പറഞ്ഞിട്ടുണ്ടെന്നും സജി ചെറിയാൻ പ്രതികരിച്ചു. യോഗത്തിലെ ഔദ്യോഗിക തീരുമാനം പുറത്തു വന്നിട്ടില്ല.

ഭരണഘടനയെ തള്ളിപ്പറഞ്ഞുകൊണ്ട് മന്ത്രി നടത്തിയ പ്രസ്താവനക്കെതിരെ വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയരുന്നത്. എങ്കിലും തൽക്കാലം രാജിയിലേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. 

Tags:    
News Summary - T Siddique facebook post on Saji Cherian controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.