കോഴിക്കോട്: ആവിഷ്കാര സ്വാതന്ത്ര്യം സംബന്ധിച്ച നിലപാടില്‍ സി.പി.എമ്മിന് ഇരട്ടത്താപ്പാണെന്ന് ഡി.സി.സി പ്രസിഡന്‍റ് ടി. സിദ്ദീഖ്. തങ്ങള്‍ക്ക് എതിരായ ആളാണെങ്കില്‍ കൊല്ലുകയും അനുകൂലിക്കുന്ന ആളാണെങ്കില്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതാണ് സി.പി.എം രീതി. സ്വന്തം അഭിപ്രായം പറഞ്ഞതിന്‍െറ പേരില്‍ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ പാര്‍ട്ടിയാണിത്. കെ.സി. ഉമേഷ്ബാബു, സക്കറിയ, എം. മുകുന്ദന്‍ എന്നിവര്‍ക്കെതിരെയും സി.പി.എം നിലപാടെടുത്തു. എം.ടി.യുടെ സ്വതന്ത്രമായ അഭിപ്രായത്തിന് എതിരെ ഫാഷിസ്റ്റുകള്‍ ഉറഞ്ഞുതുള്ളുകയാണ്. ജനങ്ങളുടെ പച്ചയായ അനുഭവമാണ് എം.ടി. വാസുദേവന്‍ നായര്‍ നോട്ടുപ്രതിസന്ധി വിഷയത്തില്‍ പറഞ്ഞത്. സംഭവത്തില്‍ ജനുവരി 13ന് കോണ്‍ഗ്രസ് ആവിഷ്കാര സ്വാതന്ത്ര്യ സംരക്ഷണ ദിനം ആചരിക്കും.
നോട്ടു പ്രശ്നത്തില്‍ ജനുവരി ആറിന് കോഴിക്കോട് ഹെഡ് പോസ്റ്റോഫിസ് ഉപരോധിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ജനുവരി എട്ടിന് എല്ലാ ബ്ളോക്ക് ആസ്ഥാനങ്ങളിലും നരേന്ദ്രമോദിയെ പ്രതീകാത്മകമായി ജനകീയ വിചാരണ ചെയ്യും. ഒമ്പതിന് മഹിളാ കോണ്‍ഗ്രസിന്‍െറ ആഭിമുഖ്യത്തില്‍ പട്ടിണി സമരം നടത്തും. ജനുവരി 11ന് ഫാ. ടോം ഉഴുന്നാലിലിന്‍െറ മോചനത്തിന് ഭീമഹരജിയും ഒപ്പുശേഖരണവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.