കാക്കനാട് : വല്ലാർപാടത്ത് സേവന -വേതന വ്യവസ്ഥകൾ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ആഗസ്റ്റ് ഒന്ന് വ്യാഴാഴ്‌ച മുതൽ അനിശ്ചിതകാല പണി മുടക്കുമെന്ന് ലോറി വർക്കേഴ്സ് യൂനിയനുകൾ. ഇതുമായി ബന്ധപ്പെട്ട് റീജ്യണൽ ജോയിൻറ് ലേബർ കമീഷണർ പി. ആർ. ശങ്കർ വിളിച്ചുചേർത്ത അനുരഞ്ജന യോഗം പരാജയപ്പെട്ടതിനെത്തുടർന്നാണ് തൊഴിലാളികൾ പണിമുടക്കിലേക്ക് പോകുന്നത്.
കഴിഞ്ഞ 12 വർഷമായി തുടരുന്ന ബാറ്റയിൽ ഒരു രൂപ പോലും വർധിപ്പിക്കാൻ ട്രക്കുടമ സംഘടനകൾ തയാറാകാതെ പിടിവാശി തുടരുന്ന സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് പോകാൻ യൂനിയനുകൾ നിർബന്ധിതമായത്. ബുധനാഴ്‌ച അർധരാത്രിമുതൽ പണിമുടക്കാരംഭിക്കും. ഇതോടെ ചരക്ക് നീക്കം സ്തംഭിക്കുമെന്ന് യുനിയൻ നേതാക്കൾ പറഞ്ഞു.
ഇന്ന് നടന്ന ചർച്ചയിൽ യൂനിയനുകളെ പ്രതിനിധീകരിച്ച് ചാൾസ് ജോർ പി.വി. വെജിമോൻ, പി.എസ്. ആഷിക്, എം ജമാൽ കുഞ്ഞ്, സി.എ.മനോജ്, ജോ ജോസഫ്, ബാബു വല്ലാർപാടം പി.ആർ സാവിയോ എന്നിവരും ട്രക്കുടമ സംഘടനകളെ പ്രതിനിധീകരിച്ച് ടി.കെ സജീവൻ, ജെ.എച്ച് ലത്തിഫ്, ടി.പി സുമൻ, നാരായ ണൻ എന്നിവരും നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.