10,000 രൂപ കൈക്കൂലി വാങ്ങവേ താലൂക്ക് സർവേയർ വിജിലൻസ് പിടിയിൽ

കോഴിക്കോട്: 10,000 രൂപ കൈക്കൂലി വാങ്ങവേ സർവേയർ വിജിലൻസ് പിടിയിൽ. താലൂക്ക് സർവേയർ ഗിരീഷിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ അബ്ദുൽ വാഹിദിന് മുരുക്കുംപുഴയിൽ രണ്ട് ഏക്കർ പുരയിടത്തിൽ ഒരു ഏക്കർ ഗൾഫിലായിരുന്ന സമയത്ത് 35 വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ട സഹോദരിയുടെ മകൻറെ പേരിലേക്ക് വ്യാജ രേഖ ചമച്ച് മാറ്റിയിരുന്നു.

കൊറോണയെത്തുടർന്ന് തിരികെ നാട്ടിലെത്തിയ അബ്ദുൽ വാഹിദ് ഒരേക്കർ ഭൂമി തിരികെ തന്റെ പേരിലാക്കുന്നതിന് കലക്ടർക്ക് അപേക്ഷ നൽകി.അതിൻറെ അടിസ്ഥാനത്തിൽ താലൂക്ക് സർവേയറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. താലൂക്ക് സർവേ ഓഫീസിലെത്തിയ അബ്ദുൽ വാഹിദ് കാര്യം തിരക്കിയപ്പോൾ സർവേയറായ ഗിരീഷിന്റെ പക്കലാണ് ഫയലെന്ന് മനസിലായി.

തുടർന്ന് പല പ്രാവശ്യം ഗിരീഷിനെ കണ്ടെങ്കിലും വിവിധ കാരണം ഒഴിഞ്ഞുമാറി. കഴിഞ്ഞ ദിവസം കണ്ടപ്പോൾ 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പണം ലഭിച്ചാൽ വേഗത്തിൽ ശരിയാക്കി തരാമെന്ന് ഗിരീഷ് പറഞ്ഞു. അബ്ദുൽ വാഹിദ് ഈ വിവരം തിരുവനന്തപുരം പൂജപ്പുര സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റിനെ അറിയിച്ചു. 26ന് വൈകീട്ട് ആറുമണിയോടെ കിഴക്കേക്കോട്ട ട്രാൻസ്പോർട്ട് ഭവന് സമീപം വെച്ച് 10,000 രൂപ സർവേയർ ഗിരീഷ് കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലൻസ് കൈയോടെ പിടികൂടിയത്. താലൂക്ക് സർവീസ് അറസ്റ്റ് ചെയ്തു. പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കും.

ജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച് വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻ ന്റെ ടോൾ ഫ്രീ നമ്പരായ 10 64 എന്ന നമ്പരിലോ 8592 900900 എന്ന നമ്പറിലോ വാട്സാപ്പ് നമ്പർ 94477 89100 അറിയിക്കണം എന്ന് വിജിലൻസ് ഡയറക്ടർ അറിയിച്ചു.

Tags:    
News Summary - Taluk Surveyor vigilance caught for taking Rs 10000 bribe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.