ചെന്നൈ: തമിഴ്നാടാണ് ഇനി ഇടതുപക്ഷത്തിെൻറ തറവാട്. രാജ്യത്ത് ഇടതുകക്ഷികൾ വിജയിച്ച അഞ്ചു സീറ്റുകളിൽ നാലെ ണ്ണവും തമിഴകത്തുനിന്നാണ്. ഇൗ വിജയം കോൺഗ്രസിന് കൂടി അവകാശപ്പെട്ടതാണെന്ന പ്രത്യേകതയുമുണ്ട്. ഡി.എം.കെ നേതൃ ത്വത്തിലുള്ള മതനിരപേക്ഷ സഖ്യത്തിന് കീഴിലാണ് തമിഴ്നാട്ടിൽ കോൺഗ്രസും ഇടതുപാർട്ടികളും ചേർന്ന് ജനവിധി തേടിയത്. ഒന്നര ദശാബ്ദത്തിനുശേഷമാണ് മതേതര പുരോഗമന മുന്നണിയുടെ ആഭിമുഖ്യത്തിൽ മധുര ലോക്സഭ മണ്ഡലത്തിൽ സി.പി.എമ്മിന് മത്സരിക്കാൻ അവസരം കിട്ടിയത്. സാഹിത്യകാരൻ കൂടിയായ സി.പി.എം സ്ഥാനാർഥി എസ്.വെങ്കടേശൻ വി.വി.ആർ രാജ് സത്യനെയാണ് 1,39,395 വോട്ടിന് തോൽപിച്ചത്. 2006ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തിരുപ്പറാംകുൺറം മണ്ഡലത്തിൽ വെങ്കടേശൻ അണ്ണാ ഡി.എം.കെയിലെ എ.കെ.ബോസിനോട് 12,686 വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു.
മധുര നഗരത്തിെൻറ ചരിത്രത്തെ ആസ്പദമാക്കി രചിച്ച ‘കാവൽ കോട്ടം’ എന്ന നോവലിന് 2011ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു. തമിഴ്നാട് പ്രോഗ്രസിവ് റൈറ്റേഴ്സ് അസോസിയേഷൻ പ്രസിഡൻറ് കൂടിയാണ് ഇൗ 49കാരൻ. വെങ്കടേശെൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽഗാന്ധി എത്തിയിരുന്നു. കോയമ്പത്തൂരിലെ സി.പി.എം സ്ഥാനാർഥി പി.ആർ. നടരാജൻ ബി.ജെ.പിയിലെ ശക്തനായ സി.പി. രാധാകൃഷ്ണനെയാണ് 1,76,918 വോട്ടുകൾക്ക് തോൽപിച്ചത്. എസ്.എഫ്.െഎ, ഡി.ൈവ.എഫ്.െഎ സംഘടനകളിലൂടെ പ്രവർത്തിച്ചുവളർന്ന 68കാരനായ പി.ആർ. നടരാജൻ നിലവിൽ സി.പി.എം കോയമ്പത്തൂർ ജില്ല കമ്മിറ്റി അംഗമാണ്. പത്തുവർഷക്കാലം സി.പി.എം കോയമ്പത്തൂർ ജില്ല സെക്രട്ടറിയായി പ്രവർത്തിച്ചു.
42 വർഷമായി പാർട്ടിയുടെ മുഴുവൻ സമയ പ്രവർത്തകനാണ്. 2009-2014 കാലയളവിലും കോയമ്പത്തൂർ ലോക്സഭാംഗമായി സേവനമനുഷ്ഠിച്ചു. ടെക്സ്റ്റൈൽ നഗരമായ തിരുപ്പൂർ ലോക്സഭ മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 71കാരനായ കെ. സുബ്ബരായൻ 93,368 വോട്ടുകളുടെ വ്യത്യാസത്തിനാണ് അണ്ണാ ഡി.എം.കെയിലെ എം.എസ്.എം ആനന്ദനെ പരാജയപ്പെടുത്തിയത്. 2004ൽ കോയമ്പത്തൂർ ലോക്സഭ മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1984, 1996 വർഷങ്ങളിൽ തിരുപ്പൂരിൽനിന്ന് നിയമസഭാംഗമായി. സംവരണ മണ്ഡലമായ നാഗപട്ടണത്ത് സി.പി.െഎയുടെ എം. ശെൽവരാജ് അണ്ണാ ഡി.എം.കെയിലെ എം. ശരവണനെ 2,11,353 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് തോൽപ്പിച്ചത്. നാഗപട്ടണം നീടാമംഗലം സ്വദേശിയായ ഇൗ 63കാരൻ സി.പി.െഎ സംസ്ഥാന പ്രവർത്തക സമിതിയംഗവും സി.പി.െഎ നാഗപട്ടണം ജില്ല െസക്രട്ടറിയുമാണ്. 1989, 1996, 1998 വർഷങ്ങളിൽ നാഗപട്ടണത്തുനിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.