കൊച്ചി: പള്ളിവാസൽ ജലവൈദ്യുതി പദ്ധതിക്ക് സർക്കാർ ഏറ്റെടുത്ത ഭൂമി തങ് ങളുടെ മുൻഗാമികളായ ആംഗ്ലോ അമേരിക്കൻ ഡയറക്ട് ടീ ട്രേഡിങ് കമ്പനിക്ക് തിരുവി താംകൂർ രാജാവ് സെയിൽ ഓഫ് വേസ്റ്റ് ലാൻഡ് നിയമ പ്രകാരം കൈമാറിയതാണെന്ന് ടാറ്റ. പണ ം നൽകി 1865 ഏപ്രിൽ 24നാണ് ഇത് ൈകമാറിക്കിട്ടിയത്. കമ്പനി നികുതിയടച്ച് സ്വന്തമാക്കിയ ഭ ൂമിയിലാണ് പള്ളിവാസൽ ടീ എസ്റ്റേറ്റ് ആരംഭിച്ചതെന്നും റവന്യൂ രേഖകളിൽ തണ്ടപ്പേർ ഈ കമ്പനിയുടെ പേരിലാെണന്നും ടാറ്റ അവകാശപ്പെടുന്നു. ജല വൈദ്യുതി പദ്ധതിക്ക് ഭൂമി ഏറ്റെടുത്തപ്പോൾ നൽകിയ നഷ്ടപരിഹാരം തിരിച്ചുപിടിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഇടുക്കി ജില്ല കലക്ടർക്ക് നൽകിയ മറുപടിയിലാണ് ഉടമസ്ഥാവകാശമുള്ള ഭൂമിയാണിെതന്ന് ടാറ്റ അവകാശപ്പെടുന്നത്.
ഉടമസ്ഥാവകാശമില്ലാത്ത ഭൂമിക്ക് നഷ്ടപരിഹാരം നൽകിയത് ‘തെറ്റായി സംഭവിച്ചതാണെന്ന്’ വിലയിരുത്തി, തുക മുഴുവൻ പലിശസഹിതം തിരികെപ്പിടിക്കാനുള്ള ശ്രമത്തിെൻറ ഭാഗമായി കലക്ടർ നൽകിയ നോട്ടീസിനാണ് ടാറ്റയുടെ മറുപടി. മുൻ ഉടമക്ക് നൽകിയ നഷ്ടപരിഹാരം ഇപ്പോഴത്തെ അവകാശികളായ തങ്ങൾ തിരിച്ചടക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ടാറ്റ ഗ്ലോബൽ ബിവറേജസ് ലിമിറ്റഡ് മറുപടിയിൽ പറയുന്നു. 1965ൽ നടന്ന ഇടപാടിെൻറ പേരിൽ നഷ്ടപരിഹാരത്തുക തിരിച്ചുനൽകാൻ നിയമപരമായി ബാധ്യതയില്ലെന്നാണ് ടാറ്റയുടെ നിലപാട്.
സ്ഥിരവും ശക്തവും പരമ്പരാഗതവും ൈകമാറ്റാവകാശത്തോടെയുമുള്ള ഉടമസ്ഥാവകാശമാണ് തങ്ങൾക്ക് ഈ ഭൂമിയിലുള്ളത്. ഇത് പലവട്ടം സർക്കാറിനെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. 2003ൽ പള്ളിവാസൽ പദ്ധതിക്ക് സർക്കാർ സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ചശേഷം ജില്ലതല പർച്ചേസിങ് സമിതി 2007 െഫബ്രുവരിയിൽ രണ്ടുതവണ യോഗം ചേർന്നാണ് ടാറ്റക്ക് നഷ്ടപരിഹാരം നിശ്ചയിച്ചത്. 12 വർഷത്തിനുേഷം ഈ തുക തിരിച്ചടക്കണമെന്ന് ആവശ്യപ്പെടാനാവില്ല. മാത്രമല്ല, അന്ന് സ്ഥലം കൈമാറ്റ ഇടപാട് നടന്നത് കമ്പനിയും ൈവദ്യുതി ബോർഡും തമ്മിലാണ്.
എന്നാൽ, തുക തിരിച്ചാവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത് കലക്ടറാണ്. കലക്ടർക്ക് ഇതിന് അധികാരമില്ല. തങ്ങളെകൂടി കേട്ട ശേഷമേ നോട്ടീസിൽ തുടർനടപടി പാടുള്ളൂവെന്നും മറുപടിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പള്ളിവാസൽ പദ്ധതിക്ക് ഏറ്റെടുത്ത മുഴുവൻ ഭൂമിക്കും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നാരോപിച്ച് ടാറ്റ നൽകിയ ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.