ടൗട്ടെ അതിശക്ത ചുഴലിക്കാറ്റായി; ഇന്നും അതിതീവ്ര മഴ

തിരുവനന്തപുരം: മധ്യകിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ശക്തമായ ടൗട്ടെ ചുഴലിക്കാറ്റ് അതിശക്ത ചുഴലിക്കാറ്റായി (Very Severe Cyclonic Storm) മാറി. അടുത്ത 12 മണിക്കൂറിൽ അതിശക്ത ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിക്കുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരള തീരത്ത് ചുഴലിക്കാറ്റി​െൻറ സ്വാധീനം ഇന്നും തുടരുമെന്നതിനാൽ അതിതീവ്രമായ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം.


വടക്കൻ ജില്ലകളായ കണ്ണൂർ, കാസർകോട്​, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ചുഴലിക്കാറ്റി​െൻറ പ്രഭാവം മൂലമുള്ള അതിശക്തമായ കാറ്റും അതിശക്തമായ മഴയും കടൽക്ഷോഭവും വരും മണിക്കൂറുകളിലും തുടരും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

നാളെ ഗുജറാത്ത്​ തീരം തൊടും; കരയിലേക്ക്​ കടക്കും

കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറിൽ 09 കിമീ വേഗതയിൽ വടക്ക് ദിശയിൽ സഞ്ചരിച്ച് ടൗട്ടെ മെയ് 16 ന് രാവിലെ 02.30 ന് മധ്യകിഴക്കൻ അറബിക്കടലിൽ 14.7 ° N അക്ഷാംശത്തിലും 72.7° E രേഖാംശത്തിലും എത്തി. ഗോവയിലെ പാനജിം തീരത്ത് നിന്ന് ഏകദേശം 150 കിമീ തെക്കു പടിഞ്ഞാറും, മുംബൈ തീരത്തുനിന്ന് 490 കിമീ തെക്കു മാറിയും, തെക്കു-തെക്കു കിഴക്കു ദിശയിൽ വെറാവൽ (ഗുജറാത്ത് ) തീരത്തു നിന്ന് 730 കിമീയും പാക്കിസ്താനിലെ കറാച്ചിയിൽ നിന്നും 870 കിമീ തെക്കു-തെക്കു കിഴക്കു ദിശയിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ സ്ഥിതി ചെയ്യുന്നത്.

ശക്തിപ്രാപിച്ച അതിശക്ത ചുഴലിക്കാറ്റ് വടക്ക്, വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കും. മെയ് 17 വൈകുന്നേരത്തോടു കൂടി ഗുജറാത്ത് തീരത്ത് എത്തും. മെയ് 18 അതിരാവിലെയോടെ ഗുജറാത്തിലെ പോർബന്ദർ, നലിയ തീരങ്ങൾക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ദേശീയ ചുഴലിക്കറ്റ് ബുള്ളറ്റിൻ നമ്പർ -14 വ്യക്​തമാക്കുന്നു.

മൂന്ന്​​ ജില്ലകളിൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്​; 11 ജില്ലകളിൽ യെല്ലോ

ഇ​ന്ന്​ മൂന്ന്​​ ജില്ലകളിൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്​ പ്രഖ്യാപിച്ചു. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം ജില്ലകളിലാണ്​ മുന്നറിയിപ്പ്​.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം , തൃ​ശൂ​ർ, പാ​ല​ക്കാ​ട് , കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജില്ലകളിൽ യെ​ല്ലോ അ​ല​ർ​ട്ടും പ്രഖ്യാപിച്ചു

ഇടുക്കിയിൽ രാത്രിയാത്ര നിരോധനം

ഇ​ടു​ക്കി ജി​ല്ല​യി​ൽ രാ​ത്രി​യാ​ത്ര​ക്ക് നി​രോ​ധ​നം. മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ മ​ണ്ണി​ടി​ച്ചി​ലും ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​തി​യും നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വ്.

ഒ​മ്പ​ത് മത്സ്യ തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യി

കൊ​ച്ചി​യി​ൽ​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പു​റ​പ്പെ​ട്ട ബോ​ട്ട് ല​ക്ഷ​ദ്വീ​പി​ന് സ​മീ​പം അ​പ​ക​ട​ത്തി​ൽ​പെ​ട്ട് ഒ​മ്പ​ത് തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത്​ മ​ഴ​യി​ൽ പൊ​ട്ടി​വീ​ണ വൈ​ദ്യു​തി​ക​മ്പി​യി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് പെ​രു​ന്താ​ന്നി ദേ​വി​ക​ഭ​വ​നി​ൽ അ​നൂ​പ്​ (32) മ​രി​ച്ചു. വി​വി​ധ താ​ലൂ​ക്കു​ക​ളി​ലാ​യി 228 വീ​ട്​ ഭാ​ഗി​ക​മാ​യും 11 വീ​ട്​ പൂ​ര്‍ണ​മാ​യും ത​ക​ര്‍ന്നു. വ​ലി​യ​തു​റ ക​ട​ൽ​പാ​ലം ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. അ​രു​വി​ക്ക​ര ഡാ​മിെൻറ നാ​ല് ഷ​ട്ട​റും തു​റ​ന്നു.

ഇ​ടു​ക്കി വ​ട്ട​വ​ട​യി​ൽ മ​രം വീ​ണ്​ ഗ​താ​ഗ​തം മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ക​ഴി​യാ​തെ, ചി​ല​ന്തി​യാ​ർ സ്വ​ദേ​ശി രാ​ജ​സ​ന്താ​ന​വും (65) പ​ള്ളി​വാ​സ​ലി​ന്​ സ​മീ​പം ഷോ​ക്കേ​റ്റ്​ ചി​ത്തി​ര​പു​രം പ​വ​ർ​ഹൗ​സ​ള സ്വ​ദേ​ശി സൗ​ന്ദ​ര്യ​വേ​ലു​വും (54) മ​രി​ച്ചു.

പു​ഴയോരവാസികൾക്ക്​ ജാഗ്രതാ നിർദേശം

ക​ല്ലാ​ർ​കു​ട്ടി, മ​ല​ങ്ക​ര, ലോ​വ​ർ പെ​രി​യാ​ർ അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ന്ന​തി​നാ​ൽ പെ​രി​യാ​ർ, തൊ​ടു​പു​ഴ​യാ​ർ തീ​ര​വാ​സി​ക​ൾ​ക്ക്​ ജാ​​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി. പ്ര​ധാ​ന അ​ണ​ക്കെ​ട്ടു​ക​ളാ​യ ഇ​ടു​ക്കി​യി​ൽ 2333.52 അ​ടി​യും മു​ല്ല​പ്പെ​രി​യാ​റി​ൽ 128.80 അ​ടി​യു​മാ​ണ്​ ജ​ല​നി​ര​പ്പ്. 50 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണ്​ ജ​ല നി​ര​പ്പെ​ന്ന​തി​നാ​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മില്ല. എ​റ​ണാ​കു​ള​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ കൊ​ല്ലം തേ​വ​ല​ക്ക​ര ക​രു​വാ​കി​ഴ​ക്കേ​തി​ൽ വീ​ട്ടി​ൽ ആ​ൻ​റ​പ്പ​നെ (53) കാ​ണാ​താ​യി. ജി​ല്ല​യി​ലെ ചെ​ല്ലാ​നം, വൈ​പ്പി​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ര​വ​ധി വീ​ടു​ക​ൾ വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യി.


ക​ണ്ണൂ​ർ ജി​ല്ല​യി​ൽ 21 വീ​ടു​ക​ൾ ത​ക​ർ​ന്നു

ക​ണ്ണൂ​ർ ജി​ല്ല​യി​ൽ 21 വീ​ടു​ക​ൾ ത​ക​ർ​ന്നു. വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി 53.2 ഹെ​ക്​​ട​ർ കൃ​ഷി​നാ​ശ​വു​മു​ണ്ടാ​യി. പാ​ല​ക്കാ​ട്​ പ​ര​ക്കെ കൃ​ഷി​നാ​ശ​വും കെ​ട്ടി​ട നാ​ശ​വും റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. കാ​സ​ർ​കോ​ട്​ ഉ​പ്പ​ള മു​സോ​ടി​യി​ൽ ര​ണ്ടു​വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. മു​സോ​ടി, ചേ​ര​ൈ​ങ്ക, കീ​ഴൂ​ർ ചെ​മ്പ​രി​ക്ക, തൃ​ക്ക​രി​പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​ണ്.

ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നു

വ​യ​നാ​ട് മൂ​ന്നു താ​ലൂ​ക്കു​ക​ളി​ലും ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നു. കൊ​ല്ലം ജി​ല്ല​യി​ൽ​ കൊ​ല്ലം, ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കു​ക​ളി​ലാ​ണ്​ മ​ഴ​ക്കെ​ടു​തി കൂ​ടു​ത​ൽ. മ​ൻ​റോ​തു​രു​ത്ത്, ആ​ല​പ്പാ​ട്​ മേ​ഖ​ല​ക​ളി​ൽ ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​ണ്. കോ​ഴി​ക്കോ​ട്, കാ​പ്പാ​ട്, വ​ട​ക​ര മേ​ഖ​ല​ക​ളി​ൽ ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.