കൊച്ചി/ പത്തനംതിട്ട: സംസ്ഥാന സർക്കാറിന്‍റെ നികുതി വർധനക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. കൊച്ചിയിലും പത്തനംതിട്ടയിലുമാണ് പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചത്.
പത്തനംതിട്ടയിൽ സമരം ഉദ്ഘാടനം ചെയ്തതിന് പിന്നാലെ പ്രവർത്തകരെ നീക്കാൻ പൊലീസ് നടത്തിയ ശ്രമമാണ് സംഘർഷത്തിന് വഴിവെച്ചത്. പ്രതിഷേധക്കാർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. ഇതോടെ പ്രവർത്തകരെ ബലംപ്രയോഗിച്ച് നീക്കാൻ പൊലീസ് ശ്രമിച്ചു.
ഇതിൽ പ്രതിഷേധിച്ച് പ്രവർത്തകർ പൊലീസ് വാഹനത്തിന് മുമ്പിൽ കിടന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
കൊച്ചിയിൽ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസുകാർക്ക് നേരെ പ്രതിഷേധക്കാർ കുപ്പിയെറിഞ്ഞു.
തിരുവനന്തപുരത്ത് ഇന്ധന വില വർധനക്കെതിരെ നിയമസഭയിലേക്ക് മഹിള കോൺഗ്രസും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. നിയമസഭയിലേക്ക് കാർ കെട്ടിവലിച്ചാണ് മഹിള കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.