പത്തനംതിട്ട: റിയ, പ്രിയ എസ്റ്റേറ്റുകളുടെ കരം സ്വീകരിച്ചതിലൂടെ വഴിതുറക്കുന്നത ് അഞ്ചു ലക്ഷം ഏക്കർ ഭൂമി സ്വകാര്യ കമ്പനികൾക്ക് തീറെഴുതാൻ. കമ്യൂണിസ്റ്റ് പാർട്ടി കളുടെ ഏറ്റവും വലിയ ഭരണപരിഷ്കാരമെന്ന് കേൾവികേട്ട ഭൂപരിഷ്കരണ നിയമവും ഇതോ ടെ നോക്കുകുത്തിയാകും. ഭൂപരിഷ്കരണ നിയമത്തിലെ കുടിയാൻ എന്ന പദവി വൻകിട കമ്പനികൾ ക്കും അവകാശപ്പെട്ടതാക്കുന്നതാണ് സർക്കാർ നടപടി.
ഇതിെൻറ പിന്നിൽ സി.പി.എമ്മിലെയും സി.പി.െഎയിലെയും ഉന്നതർ ഇടപെട്ട വൻ ഗൂഢാലോചനയാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. പഴയ ബ്രിട്ടീഷ് കമ്പനികളുടെ ഭൂമി കൈവശം െവച്ചിരിക്കുന്ന ടാറ്റയടക്കം 200ഒാളം കമ്പനികൾക്കാണ് ൈകവശഭൂമി കരമടച്ച് സ്വന്തമാക്കാൻ വഴി തുറന്നിരിക്കുന്നത്. ഇവയുടെയെല്ലാം ഭൂമി ബ്രിട്ടീഷ് കമ്പനികളുടെ തണ്ടപ്പേരിലാണുള്ളത്. ബ്രിട്ടീഷ് കമ്പനികൾ നിയമപ്രകാരം ഇന്ത്യൻ കമ്പനികൾക്ക് ഭൂമി ൈകമാറിയിട്ടില്ല. സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷുകാർ നാടുവിട്ടതോടെ ഇവിടുത്തെ ചില ഗ്രൂപ്പുകൾ കമ്പനികളും മറ്റുമുണ്ടാക്കി ഭൂമി കൈയടക്കുകയായിരുന്നു.
കമ്പനികളുടെ ആധാരങ്ങളെല്ലാം പല വിധ പ്രശ്നങ്ങൾ ഉള്ളവയാണെന്ന് വിജിലൻസും ക്രൈംബ്രാഞ്ചും കണ്ടെത്തിയിട്ടുണ്ട്. ഇൗ വിഭാഗത്തിലുള്ളതാണ് ഇപ്പോൾ കരം സ്വീകരിക്കപ്പെട്ട റിയ, പ്രിയ എസ്റ്റേറ്റുകൾ.
ഇവരുടെ കരം സ്വീകരിച്ചതോടെ അത് ചൂണ്ടിക്കാട്ടി മറ്റുകമ്പനികൾക്കും കോടതികളെ സമീപിച്ച് അനുകൂല ഉത്തരവുകൾ നേടിയെടുക്കാനാവും. ആധാരങ്ങളിലെ തട്ടിപ്പുകൾ കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ റവന്യൂ, വനം അഭിഭാഷകർ കാട്ടുന്ന അനാസ്ഥയാണ് കമ്പനികൾ അനുകൂല ഉത്തരവ് നേടാൻ ഇടയാക്കുന്നത്.
ഇത്തരം ഭൂമിയുടെ ഉടമസ്ഥതയിൽ തർക്കമുണ്ടെങ്കിൽ സിവിൽകോടതിയെ സമീപിക്കാനാണ് ഹൈകോടതി നിർദേശിച്ചത്. സിവിൽകോടതിയെ സമീപിക്കേണ്ടതിെല്ലന്ന നിയമോപദേശമാണ് എ.ജിയും നിയമവകുപ്പും നൽകിയതെന്ന് റവന്യൂ വകുപ്പിലെ ഉന്നതർ പറയുന്നു. ഇത് വിചിത്രമാണെന്നും കേസുകൾ തോറ്റുകൊടുക്കുന്നതിനൊപ്പം അപ്പീലും നൽകാതെ കമ്പനികളെ സഹായിക്കുകയാണെന്നും ഭൂസമര നേതാവ് ശ്രീരാമൻ കൊയ്യോൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
ലക്ഷക്കണക്കിന് ഏക്കർ ഭൂമി വമ്പൻ കമ്പനികൾക്ക് തീറെഴുതാൻ ഉന്നതതല ഗൂഢാലോചന നടക്കുകയാണെന്ന് പ്ലാേൻറഷൻ വർക്കേഴ്സ് യൂനിയൻ സംസ്ഥാന പ്രസിഡൻറ് സി.ആർ. നജീബ് ‘മാധ്യമ’ത്തോട് പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.