തിരുവനന്തപുരം: വാണിജ്യനികുതിവരുമാനം പ്രതീക്ഷകള്‍ക്കപ്പുറം ഇടിഞ്ഞതോടെ ഈ മാസത്തെ ശമ്പളവും പെന്‍ഷനും നല്‍കാന്‍ കൂടുതല്‍ കടമെടുക്കാന്‍ ധനവകുപ്പ് നീക്കം. ധനവകുപ്പിന്‍െറ കണക്കുകൂട്ടലുകളാകെ തെറ്റിച്ചുള്ള കുറവാണ് നികുതിവരുമാനത്തിലുണ്ടായത്. ശമ്പളത്തിനും പെന്‍ഷനും പുറമെ വാര്‍ഷികപദ്ധതിക്കും മറ്റ് ബജറ്റ് ചെലവുകള്‍ക്കും പണം കണ്ടത്തൊനാകാത്ത പ്രതിസന്ധിയിലാണ് സര്‍ക്കാര്‍. പുതിയ സാഹചര്യത്തില്‍ ക്രിസ്മസിന് മുന്‍കൂര്‍ ശമ്പളം നല്‍കുന്നതും ഒഴിവാക്കിയേക്കും. കഴിഞ്ഞവര്‍ഷവും സാമ്പത്തികപ്രതിസന്ധിയത്തെുടര്‍ന്ന് ക്രിസ്മസിന് മുന്‍കൂര്‍ ശമ്പളം നല്‍കിയിരുന്നില്ല. ഡിസംബറിലെ ശമ്പളവും പെന്‍ഷനും നല്‍കാന്‍ 3200 കോടിയോളം വേണം. നികുതിയിനത്തിലെ കുറവ് സുഗമമായ ശമ്പളവിതരണത്തെ ബാധിക്കാനിടയുള്ളതിനാലാണ് കൂടുതല്‍ കടമെടുക്കുന്നത്.
ഡിസംബറിലെ ഇതുവരെയുള്ള കണക്കനുസരിച്ച് വാണിജ്യനികുതി 150 കോടിയോളം മാത്രമാണ് കിട്ടിയത്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഇതേസമയം 800 കോടിയോളംകിട്ടിയ സ്ഥാനത്താണിത്. 80 ശതമാനത്തോളമാണ് കുറവ്. ക്രിസ്മസ് അടുത്തതോടെ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.
അതേസമയം, പെട്രോള്‍-ഡീസല്‍ വില വര്‍ധിച്ചിച്ചത് ഇന്ധനനികുതിയില്‍ വര്‍ധന വരുത്തും. 100 കോടിയെങ്കിലും അധികവരുമാനം പ്രതീക്ഷിക്കുന്നു. രജിസ്ട്രേഷന്‍ നികുതിയിലെ കുറവ് ഡിസംബറിലും തുടരുകയാണ്. മോട്ടോര്‍ വാഹനനികുതിയും കുറഞ്ഞു. എക്സൈസ് നികുതി മാത്രമാണ് നവംബറില്‍ വര്‍ധന കാണിച്ചത്. ഇക്കൊല്ലം വരുമാനത്തില്‍ 20 ശതമാനം കണ്ട് വളര്‍ച്ച നേടാനാണ് ധനവകുപ്പ് ലക്ഷ്യമിട്ടത്. ഇതിനായി നികുതിപിരിവ് ഊര്‍ജിതമാക്കുകയും ചോര്‍ച്ച തടയാന്‍ നടപടി എടുക്കുകയും ചെയ്തിരുന്നു.
ഒക്ടോബര്‍ വരെ മികച്ച വളര്‍ച്ച കൈവരിക്കാനുമായി. ഡിസംബര്‍ മുതല്‍ വന്‍ വര്‍ധനയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഒക്ടോബറില്‍ 3028.05 കോടിയായിരുന്ന വാണിജ്യനികുതി നോട്ട്നിരോധനം വന്ന നവംബറില്‍ 2746.51 കോടിയായി താഴ്ന്നിരുന്നു. നവംബറിനെക്കാള്‍ കുറയുമോ എന്ന ആശങ്കയാണ് ഇപ്പോള്‍. വരുമാനം മെച്ചപ്പെടുന്ന പതിവാണ് സാധാരണ ഡിസംബറില്‍. നോട്ടുപ്രതിസന്ധിയെ തുടര്‍ന്ന് സ്തംഭിച്ച വാണിജ്യ-വ്യാപാര മേഖല ഇതുവരെ മെച്ചപ്പെട്ടിട്ടില്ല. നിര്‍മാണമേഖലയും സ്തംഭിച്ചിരിക്കുകയാണ്. 5000 കോടി രൂപ അധികം കടമെടുക്കാന്‍ അനുവദിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അനുവദിച്ചാല്‍ വലിയ പരിക്കില്ലാതെ പിടിച്ചുനില്‍ക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.