അധ്യാപക തസ്തിക നിർണയം: ഉദ്യോഗാർഥികൾ ആശങ്കയിൽ

മലപ്പുറം: 2023-24 വർഷത്തെ തസ്തിക നിർണയപ്രകാരം അധിക തസ്തികകൾ അനുവദിക്കുന്നത് സംബന്ധിച്ച ഫയൽ ധനവകുപ്പ് മടക്കിയത് വിവിധ അധ്യാപക തസ്തികകളിലേക്കുള്ള റാങ്ക് പട്ടികയിലുൾപ്പെട്ട ഉദ്യോഗാർഥികളിൽ ആശങ്ക സൃഷ്ടിക്കുന്നു. 2023 ജൂണി​ലെ ആറാം പ്രവൃത്തിദിനം നടന്ന തലയെണ്ണലിൽ കുട്ടികൾ കുറവായതിനാൽ സർക്കാർ സ്കൂളുകളിലെ പ്രൈമറി വിഭാഗത്തിൽമാത്രം 962 തസ്തികകൾ നഷ്ടമായിരുന്നു​. ഇതിനാൽ വിരമിക്കൽ മൂലമുണ്ടാവുന്ന ഒഴിവുകൾ മുഴുവൻ തസ്തിക നഷ്ടപ്പെട്ടവരെ പുനർവിന്യസിക്കാൻ നീക്കിവെക്കേണ്ട സാഹചര്യമുണ്ടായി. അതിനാൽ തന്നെ വിരമിക്കൽ മൂലമുണ്ടാവുന്ന അധ്യാപക തസ്തികകളിലെ ഒഴിവുകളൊന്നും പി.എസ്​.സിക്ക് റിപ്പോർട്ട്‌ ചെയ്യാനായില്ല.

കുട്ടികൾ കൂടുതലുള്ള സ്കൂളുകളിൽ അധികതസ്തിക അനുവദിച്ചാൽ മാത്രമേ ഡിവിഷൻ ഫാൾ മൂലം നഷ്ടപ്പെടുന്ന തസ്തികകൾ പരിധി വരെയെങ്കിലും നിലനിർത്താൻ സാധിക്കൂ. പുതിയ തസ്തിക അനുവദിക്കുന്നത്​, നഷ്ടപ്പെട്ടവക്ക് പകരമായതിനാൽ സർക്കാരിന് ഇതിൽ അധിക ബാധ്യത വരില്ല. എന്നാൽ, ‘സാമ്പത്തിക ബാധ്യത’ പറഞ്ഞ് ധനവകുപ്പ് അധിക തസ്തിക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് സമർപ്പിച്ച ഫയൽ മടക്കിയിരിക്കുകയാണ്. തസ്തിക നിർണയം തസ്തികകൾ വെട്ടിക്കുറക്കാനായുള്ള ചടങ്ങായി മാറുന്ന അവസ്ഥയാണെന്നാണ് ആക്ഷേപം.

നിലവിൽ 2024-25 ലെ തസ്തികനിർണയവുമായി സർക്കാർ മുന്നോട്ട് പോകുന്നുണ്ട്. എന്നാൽ, ജൂണിലെ ആറാം പ്രവൃത്തിദിനത്തിൽ കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവുള്ളതിനാൽ ഈ വർഷവും നിരവധി തസ്തികകൾ നഷ്ടമാകും. ഇതോടെ 2024ലെ വിരമിക്കലിലും പ്രധാനാധ്യാപക സ്ഥാനക്കയറ്റത്തിലുമുണ്ടാവുന്ന ഒഴിവുകൾ മുഴുവൻ പുനർവിന്യസിക്കപ്പെടുന്ന അധ്യാപകർക്ക് നൽകേണ്ടിവരും.

ഇത് പി.എസ്​.സി റാങ്ക്​പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ പ്രതീക്ഷയാണ് നഷ്ടപ്പെടുത്തുന്നത്. കഴിഞ്ഞ വർഷത്തേത് പോലെ സാമ്പത്തിക ലാഭത്തിന് വേണ്ടി പുതിയ തസ്തികകൾ അനുവദിക്കാതെ, തസ്തിക നിർണയം നടത്തുമോയെന്ന ആശങ്കയിലാണ് ഉദ്യോഗാർഥികൾ. 2023-24 ലെ അധിക തസ്തികകൾ അനുവദിക്കണമെന്നും, 2024-25 വർഷത്തെ തസ്തിക നിർണയം സമയബന്ധിതമായി പൂർത്തിയാക്കണമെന്നുമാണ്​ ഉദ്യോഗാർഥികളുടെ ആവശ്യം.ഭത്തിന് വേണ്ടി പുതിയ തസ്തികകൾ അനുവദിക്കാതെ, തസ്തിക നിർണയം നടത്തുമോയെന്ന ആശങ്കയിലാണ് ഉദ്യോഗാർഥികൾ. 

Tags:    
News Summary - Teacher Post Determination: Candidates worried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.