കാസർകോട്: കേന്ദ്ര സർവകലാശാലയിൽ അധ്യാപകൻ മതേതരത്വം പ്രസംഗിച്ചതിന് ഡീൻ ഭീഷണിമുഴക്കിയതായി പൊലീസിൽ പരാതി. ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് വകുപ്പിലെ സ്കൂൾ ഓഫ് ഗ്ലോബൽ സ്റ്റഡീസ് അസി. പ്രഫ. ഗിൽബർട്ട് സെബാസ്റ്റ്യനാണ് ബേക്കൽ പൊലീസിൽ പരാതി നൽകിയത്. അതേ വകുപ്പിലെ ഡീനും മുൻ പ്രൊ. വൈസ് ചാൻസലറുമായ ഡോ. കെ. ജയപ്രസാദിനെതിരെയാണ് പരാതി.
പരാതി രജിസ്റ്റർ ചെയ്തുവെന്നും കോടതി നിർദേശമനുസരിച്ച് കേസെടുക്കുമെന്നും ബേക്കൽ പൊലീസ് അറിയിച്ചു. അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനുശേഷം ജനുവരി 25ന് കേന്ദ്ര സർവകലാശാലയിലെ അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷൻ കാമ്പസിലെ മിൽമ സർക്കിളിൽ ‘പ്രാണപ്രതിഷ്ഠക്ക് ശേഷം ഭരണഘടനയും മനുഷ്യാവാകാശവും’ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചിരുന്നു. ഡോ. സെബാസ്റ്റ്യനായിരുന്നു പ്രഭാഷകൻ. തന്റെ പ്രസംഗത്തിൽ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതേതരത്വം പ്രധാന വിഷയമായെന്നും വിദ്യാർഥികൾ ഇതുസംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിച്ചെന്നും സെബാസ്റ്റ്യൻ പരാതിയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.