വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകന് ഏഴു വർഷം തടവും പിഴയും

ത​ളി​പ്പ​റ​മ്പ്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ന് ഏ​ഴു വ​ർ​ഷം ത​ട​വും 20,000 രൂ​പ പി​ഴ​യും. ചി​റ​വ​ക്കി​ലെ കെ.​പി.​വി. സ​തീ​ഷ് കു​മാ​റി​നെ​യാ​ണ് (60) ത​ളി​പ്പ​റ​മ്പ് അ​തി​വേ​ഗ കോ​ട​തി ശി​ക്ഷി​ച്ച​ത്.

2017 ആ​ഗ​സ്റ്റ് 20നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ത​ളി​പ്പ​റ​മ്പ് ചി​റ​വ​ക്ക് രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​ള്ള പ്ര​തി​യു​ടെ വീ​ട്ടി​ൽ ട്യൂ​ഷ​ൻ സെൻറ​ർ ന​ട​ത്തി​യി​രു​ന്നു. ഇ​വി​ടെ ട്യൂ​ഷ​നെ​ത്തി​യ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്.

തു​ട​ർ​ന്ന് അ​ന്ന​ത്തെ ത​ളി​പ്പ​റ​മ്പ് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. സു​ധാ​ക​ര​ൻ 2017 സെ​പ്റ്റം​ബ​ർ 20ന് ​അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഈ ​കേ​സി​ലാ​ണ് വ്യാ​ഴാ​ഴ്ച ത​ളി​പ്പ​റ​മ്പ് അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി പി. ​മു​ജീ​ബ്റ​ഹ്മാ​ൻ വി​ധി പ​റ​ഞ്ഞ​ത്.

പോ​ക്സോ ഉ​ൾ​പ്പെ​ടെ നാ​ലു വ​കു​പ്പു​ക​ൾ​ പ്ര​കാ​രം കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. സം​ഭ​വ​സ​മ​യം അ​രോ​ളി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡ്വ. ഷെ​റി​മോ​ൾ ജോ​സ് ഹാ​ജ​രാ​യി.

Tags:    
News Summary - teacher who molested the student sentenced to seven years in prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.