തിരുവനന്തപുരം: പി.എസ്.സി അഡ്വൈസ് ലഭിച്ച അധ്യാപകർക്ക് നിയമനം നൽകുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂൾ തുറന്ന ശേഷം നിയമനം എന്നതായിരുന്നു നേരത്തേ തീരുമാനം. പ്രത്യേക സാഹചര്യം കൂടി പരിഗണിച്ച് പുനഃപരിശോധിക്കാൻ നടപടിയെടുക്കുമെന്നും പി.സി. വിഷ്ണുനാഥിെൻറ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകി.
കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിെവച്ച പി.എസ്.സി പരീക്ഷകളും ഇൻറര്‍വ്യൂകളും കോവിഡ് തീവ്രത കുറഞ്ഞാലുടൻ പുനരാരംഭിക്കും. നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടിട്ടും വിശേഷാല്‍ ചട്ടങ്ങളോ റിക്രൂട്ട്മെൻറ് ചട്ടങ്ങളോ രൂപവത്കരിക്കാത്ത പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍ എന്നിവയില്‍ ഇവ തയാറാക്കാൻ വിവിധ വകുപ്പ് സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി ടാസ്ക് ഫോഴ്സ് ഉണ്ടാക്കി.
സീനിയോറിറ്റി തര്‍ക്കം, പ്രമോഷന് യോഗ്യരായവരുടെ അഭാവം എന്നിവ മൂലം െറഗുലര്‍ പ്രമോഷനുകള്‍ തടസ്സപ്പെടുന്ന കേസുകള്‍ കണ്ടെത്തി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പധ്യക്ഷന്മാർക്ക് നിര്‍ദേശം നല്കി.
െറഗുലര്‍ പ്രമോഷനുകള്‍ നടത്താന്‍ തടസ്സം വന്ന തസ്തികകളെ പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുള്ള കേഡറിലേക്ക് താല്‍ക്കാലികമായി തരംതാഴ്ത്തി, റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് നാലുവരെ നീട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.