തേഞ്ഞിപ്പലം: മാതൃകാ പ്രവർത്തനവുമായി അധ്യാപകദിനം അവിസ്മരണീയമാക്കി തേഞ്ഞിപ്പലം ചേലേമ്പ്ര നാരായണൻ നായർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരും അനധ്യാപകരും. സ്കൂൾ മാനേജ്മെൻറും ജീവനക്കാരും വിദ്യാർഥികൾക്കുവേണ്ടി നിർമിക്കുന്ന മൂന്നാമത്തെ വീടിന്‍റെ അവസാനവട്ട മിനുക്കുപണി സ്വയം ഏറ്റെടുത്തു നടത്തിക്കൊണ്ടാണ് ഇവർ അധ്യാപക ദിനം ആഘോഷിച്ചത്. സെപ്റ്റംബർ അഞ്ച് ഞായറാഴ്ച ആയതിനാൽ ലോക്ഡൗൺ കാരണം മറ്റ് ആഘോഷ പരിപാടികൾ നടത്താൻ സാധിക്കാത്തതിനാലാണ് ഈ ദിവസം വ്യത്യസ്തമാക്കാൻ ഇവർ തീരുമാനിച്ചത്.
ജൂണിൽ തുടങ്ങിയ വീടിന്‍റെ നിർമാണ പ്രവർത്തനം സെപ്റ്റംബർ അവസാനത്തോടെ പൂർത്തിയാകുമെന്നാണ് കരുതുന്നത്. വീടിന്‍റെ കോൺക്രീറ്റ് പ്രവർത്തനം ഈ അധ്യാപകരുടെ നേതൃത്വത്തിൽ തന്നെയാണ് നടത്തിയത്. ടൈൽസ് പതിക്കുന്നതിനും പെയിൻറിങ് ജോലിക്കും അധ്യാപകരും അനധ്യാപകരും മുന്നിട്ടിറങ്ങുകയായിരുന്നു. അധ്യാപക ദിനം ക്രിയാത്മകമായി ഉപയോഗിക്കാൻ സാധിച്ചതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് പ്രവർത്തനത്തിൽ പങ്കാളികളായ പ്രിൻസിപ്പൽ മനോജ്, പ്രധാന അധ്യാപിക ആർ.പി. ബിന്ദു, സ്റ്റാഫ് സെക്രട്ടറി സിജു, അധ്യാപകരായ സി.പി. ബാലകൃഷ്ണൻ, സുഷ, ശ്വേത, ബൈജീവ്, ക്ലർക്ക് സുധീർ എന്നിവർ പറഞ്ഞു. 10 ദിവസത്തിനുള്ളിൽ വീട് വിദ്യാർഥിക്ക് കൈമാറണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.