representational image

അധ്യാപകര്‍ വിദ്യാർഥികളില്‍നിന്ന് സമ്മാനം സ്വീകരിക്കുന്നത് ഒഴിവാക്കണം -വിദ്യാഭ്യാസ വകുപ്പ്‌ ഉത്തരവിറക്കി

തിരുവനന്തപുരം: അധ്യാപകര്‍ വിദ്യാർഥികളില്‍നിന്ന് ഉപഹാരങ്ങള്‍ സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഉത്തരവ്‌. വിലപിടിപ്പുള്ളതോ അല്ലാത്തതോ ആയ സമ്മാനങ്ങൾ സ്വീകരിക്കാൻ പാടില്ലെന്നും വിദ്യാഭ്യാസ ഉപ ഡയറക്‌ടർമാർക്ക്‌ നിർദേശം നൽകി.

അധ്യയന വര്‍ഷാവസാന ദിനത്തില്‍ ക്ലാസുകളില്‍ യാത്രയയപ്പ് പരിപാടി സംഘടിപ്പിക്കുകയും വിദ്യാർഥികള്‍ അധ്യാപകര്‍ക്ക് വിലകൂടിയ ഉപഹാരങ്ങള്‍ കൈമാറുകയും ചെയ്യുന്ന രീതി വർധിച്ചുവരുന്നുണ്ട്‌.

വസ്ത്രങ്ങള്‍, വാച്ച്, ഫ്രെയിം ചെയ്ത ഫോട്ടോകള്‍, ഫോട്ടോ പതിച്ച കേക്ക്, കപ്പ്, ഗ്ലാസ് തുടങ്ങിയവയാണ് അധ്യാപകര്‍ക്ക് സമ്മാനമായി നൽകുന്നത്. പലയിടത്തും അത്തരം രീതികൾ ഒരു ശൈലിയായി മാറുകയും ചെയ്‌തതോടെയാണ്‌ വിദ്യാഭ്യാസ വകുപ്പിന്‌ പരാതി ലഭിച്ചു തുടങ്ങിയത്‌. 

Tags:    
News Summary - Teachers should avoid accepting gifts from students says Education Department order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.