കൊച്ചി: സംസ്ഥാനത്ത് അജൈവ മാലിന്യ സംസ്കരണത്തിൽ മുന്നേറ്റം നടത്തി ക്ലീൻ കേരള കമ്പനി. ഹരിത കർമ സേനക്ക് വീടുകളിൽ നിന്ന് ഒന്നര ലക്ഷത്തോളം ടൺ അജൈവ മാലിന്യം ശേഖരിക്കാൻ കഴിഞ്ഞു. ഇതിൽ പുനരുപയോഗിക്കാവുന്നവ വേർതിരിച്ച് സംസ്കരിച്ച് രണ്ടായിരം കിലോയിലധികം പ്ലാസ്റ്റിക് ഉൽപാദിപ്പിക്കാനുമായിട്ടുണ്ട്.
സംസ്ഥാനത്തെ 35,000ഓളം ഹരിതകർമ സേനാംഗങ്ങൾ വഴി വീടുകളിൽനിന്ന് ശേഖരിക്കുന്ന പാഴ്വസ്തുക്കൾ പഞ്ചായത്തുകളിലെ മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റികളിൽ (എം.സി.എഫ്) എത്തിക്കുകയും ഇവിടെനിന്ന് തരം തിരിച്ച് നിശ്ചിത വിലയ്ക്ക് ക്ലീൻ കേരള കമ്പനിക്ക് കൈമാറുകയുമാണ് ചെയ്യുന്നത്.
തരംതിരിച്ച അജൈവ മാലിന്യം പുനഃസംസ്കരണ യൂനിറ്റുകൾക്കാണ് ക്ലീൻ കേരള കമ്പനി നൽകുന്നത്. ഇതിന് ഓരോന്നിനും വ്യത്യസ്ത വിലയും നിശ്ചയിച്ചിട്ടുണ്ട്. ചില മാലിന്യം നൽകുമ്പോൾ കമ്പനിക്ക് പണം ലഭിക്കുമെങ്കിൽ ചിലത് സംസ്കരിക്കുന്നതിന് കമ്പനി അങ്ങോട്ട് പണം നൽകണം. മാലിന്യം വിറ്റ് കിട്ടുന്ന ലാഭമാണ് ജീവനക്കാരുടെ ശമ്പളമടക്കം കമ്പനിയുടെ പ്രവർത്തനത്തിന് വിനിയോഗിക്കുന്നത്.
നിലവിൽ പ്രതിമാസം ശരാശരി 6000 ടൺ പാഴ്വസ്തു ശേഖരിക്കുന്നുണ്ട്. ഇതിൽ 1200 ടണ്ണോളം പുനഃസംസ്കരിക്കാവുന്നവയാണ് ജി.കെ. സുരേഷ് ബാബു ക്ലീൻ കേരള കമ്പനി മാനേജിങ് ഡയറക്ടർ
കർമരംഗത്തെ ഹരിതം
മാലിന്യം എന്ത് ചെയ്യുന്നു?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.