ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ ജോലിഭാരം കൂട്ടാന്‍ ധനവകുപ്പ് നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് വര്‍ഷം മുമ്പ് അനുവദിച്ച ഹയര്‍ സെക്കന്‍ഡറികളിലേക്കും ബാച്ചുകളിലേക്കും അധിക തസ്തികകള്‍ സൃഷ്ടിക്കാനുള്ള നിര്‍ദേശം ധനവകുപ്പ് തിരിച്ചയച്ചു. ഹയര്‍സെക്കന്‍ഡറി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറാണ് സര്‍ക്കാറിന് കൈമാറിയത്. ഇത് വിദ്യാഭ്യാസ വകുപ്പ് ധനവകുപ്പിന്‍െറ അംഗീകാരത്തിനായി സമര്‍പ്പിച്ചിരുന്നു. 3000 തസ്തികകള്‍ സൃഷ്ടിക്കാനായിരുന്നു നിര്‍ദേശം. 
എന്നാല്‍, സാമ്പത്തികബാധ്യത പറഞ്ഞാണ് നിര്‍ദേശം മടക്കിയത്. ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ ജോലിഭാരം പുന$ക്രമീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

അധ്യാപകരുടെ ജോലിഭാരം വര്‍ധിപ്പിച്ചായിരിക്കും ഇത്. ഇതുവഴി അധ്യാപക തസ്തികകളുടെ എണ്ണം കുറക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടുന്നത്. 
ആഴ്ചയില്‍ ഏഴ് പീരിയഡ് മാത്രമുള്ള ഇടങ്ങളില്‍ ഗെസ്റ്റ് അധ്യാപകനെ മാത്രമേ ഇനി അനുവദിക്കൂ. എട്ട് മുതല്‍ 14 വരെ പീരിയഡിന് ഒരു ജൂനിയര്‍ അധ്യാപകതസ്തികയും 15 മുതല്‍ 31 വരെ പീരിയഡിന് ഒരു സീനിയര്‍ തസ്തികയും അനുവദിക്കാനാണ് പുതിയ നിര്‍ദേശം. നിലവില്‍ 15 മുതല്‍ 24 വരെ പീരിയഡിന് ഒരു സീനിയര്‍ അധ്യാപകനെയും അടുത്ത മൂന്ന് പീരിയഡിന് ഒരു ജൂനിയര്‍ തസ്തികയും അനുവദിച്ചിരുന്നു. പുതിയ നിര്‍ദേശപ്രകാരം ഓരോ സ്കൂളിലെയും ജോലിഭാരം പുന$ക്രമീകരിച്ച് ആവശ്യമുള്ള പുതിയ തസ്തികയുടെ കണക്ക് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. 

2002ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് ഹയര്‍സെക്കന്‍ഡറിയില്‍ അധ്യാപകതസ്തിക സൃഷ്ടിക്കുന്നത്. ഈ ഉത്തരവിന് ധനവകുപ്പിന്‍െറയോ മന്ത്രിസഭയുടെയോ അക്കൗണ്ടന്‍റ് ജനറലിന്‍െറയോ അംഗീകാരമില്ളെന്നും ധനവകുപ്പ് പറയുന്നു. എന്നാല്‍, ഈ വാദം അധ്യാപകസംഘടനകള്‍ തള്ളുന്നു. അക്കാലത്ത് പുതുതായി നിയമനം നേടിയവരില്‍ 1999 മുതല്‍ 2001 വരെയുള്ള ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ ശമ്പളം പി.എഫില്‍ ലയിപ്പിക്കാന്‍ 2002 ജനുവരി 16ന് ഉത്തരവിട്ടത് ധനവകുപ്പാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 

മൂന്ന് പീരിയഡിന് വരെ ജൂനിയര്‍ അധ്യാപക തസ്തിക സൃഷ്ടിക്കുന്നത് വലിയ സാമ്പത്തികബാധ്യത വരുത്തുന്നെന്നാണ് ധനവകുപ്പിന്‍െറ നിലപാട്. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് പുതിയ ഹയര്‍ സെക്കന്‍ഡറികളിലും നിലവിലുള്ളവയിലുമായി 722 പുതിയ ബാച്ചുകളാണ് അനുവദിച്ചിരുന്നത്. 
ഇതില്‍ പുതിയ സ്കൂളുകളിലേക്കുള്ള തസ്തികനിര്‍ണയം തത്ത്വത്തില്‍ അംഗീകരിച്ച് അന്നുതന്നെ ഉത്തരവിറങ്ങിയിരുന്നു. ധനവകുപ്പിന്‍െറ നിര്‍ദേശത്തോടെ ഇവയെല്ലാം അനിശ്ചിതത്വത്തിലായി.
Tags:    
News Summary - teaching

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.