കേരളത്തിലെ ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്; രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാം

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്. താപനില സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. പാലക്കാട് ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസും, കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസിനടുത്തും തുടരും.

കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസിന് അടുത്ത് തുടരുമെന്നാണ് മുന്നറിയിപ്പ്. കുറച്ചുദിവസം കൂടി ഈ സ്ഥിതി തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. സൂര്യാതപവും നിര്‍ജലീകരണവും ഉള്‍പ്പെടെയുള്ളവ ശ്രദ്ധിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

വേ​ണം ക​രു​ത​ൽ

തു​ട​ർ​ച്ച​യാ​യി ഉ​യ​ർ​ന്ന ചൂ​ട്​ രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ സൂ​ര്യാ​ത​പ​മ​ട​ക്കം ക​രു​ത​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്നു. ദി​വ​സ​ങ്ങ​ളാ​യി ജി​ല്ല​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ താ​പ​നി​ല ഉ​യ​രു​ക​യാ​ണ്. അ​ന്ത​രീ​ക്ഷ താ​പം ഒ​രു പ​രി​ധി​ക്ക​പ്പു​റം ഉ​യ​ർ​ന്നാ​ൽ ശ​രീ​ര​ത്തി​ലെ താ​പ​നി​യ​ന്ത്ര​ണ സം​വി​ധാ​നം ത​ക​രാ​റി​ലാ​കും. ശ​രീ​ര​താ​പം പു​റ​ത്തേ​ക്ക് ക​ള​യു​ന്ന​തി​ന് ത​ട​സ്സം നേ​രി​ടും. ഈ ​അ​വ​സ്ഥ​യാ​ണ് സൂ​ര്യാ​താ​പം. ഇ​തി​നേ​ക്കാ​ൾ കാ​ഠി​ന്യം കു​റ​ഞ്ഞ അ​വ​സ്ഥ​യാ​ണ് താ​പ​ശ​രീ​ര ശോ​ഷ​ണം. ക​ന​ത്ത​ചൂ​ടി​നെ തു​ട​ർ​ന്ന് ശ​രീ​ര​ത്തി​ൽനി​ന്ന് ധാ​രാ​ളം ജ​ല​വും ല​വ​ണ​ങ്ങ​ളും വി​യ​ർ​പ്പി​ലൂ​ടെ ന​ഷ്ട​പ്പെ​ടു​ന്ന​തി​നെ തു​ട​ർ​ന്നു​ള​ള അ​വ​സ്ഥ​യാ​ണി​ത്. വെ​യി​ല​ത്ത് ജോ​ലി ചെ​യ്യു​ന്ന​വ​രി​ലും പ്രാ​യ​മാ​യ​വ​രി​ലും ര​ക്ത​സ​മ്മ​ർ​ദം മു​ത​ലാ​യ​വ ള്ള​വ​രി​ലും ഇ​തു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യേ​റെ.

ചി​കി​ത്സ വേ​ണ്ട​ത്..

ഉ​യ​ർ​ന്ന് ശ​രീ​ര​താ​പം, വ​ര​ണ്ട് ചൂ​ടാ​യ ശ​രീ​രം, ശ​ക്ത​മാ​യ ത​ല​വേ​ദ​ന, ത​ല​ക​റ​ക്കം, നേ​ർ​ത്ത നാ​ഡീ​മി​ടി​പ്പ് തു​ട​ങ്ങി​യ ല​ക്ഷ​ണം അ​നു​ഭ​വ​പ്പെ​ട്ടാ​ൽ ചി​കി​ത്സ തേ​ട​ണം.

ശ്ര​ദ്ധി​ക്കു​ക

വെ​യി​ല​ത്ത് കൂ​ടു​ത​ൽ സ​മ​യം ജോ​ലി ചെ​യ്യ​രു​ത്.

ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക.

ഉ​പ്പി​ട്ട ക​ഞ്ഞി​വെ​ള്ളം, നാ​ര​ങ്ങാ​വെ​ള്ളം, ഇ​ള​നീ​ർ എ​ന്നി​വ കു​ടി​ക്കു​ക.

ചൂ​ട് കൂ​ടു​ത​ലു​ള്ളടത്ത് ത​ണ​ലി​ൽ വി​ശ്ര​മി​ക്കു​ക.

വീ​ട്ടിൽ വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും തു​റ​ന്നി​ടു​ക.

ക​ട്ടി കൂ​ടി​യ​ത് ഒ​ഴി​വാ​ക്കി അ​യ​ഞ്ഞ ഇ​ളം​നി​റ​ത്തി​ലു​ള്ള വ​സ്ത്രം ധ​രി​ക്കു​ക.

സൂ​ര്യാ​തപ​മേ​റ്റ് പൊ​ള്ളി​യ ഭാ​ഗ​ത്ത് കു​മി​ള​യു​ണ്ടാ​യാ​ൽ പൊ​ട്ടി​ക്ക​രു​ത്.

വെ​യി​ല​ത്തി​റ​ങ്ങു​മ്പോ​ൾ കു​ട​യും വെ​ള്ള​വും ക​രു​തു​ക.

കാ​പ്പി, ചാ​യ എ​ന്നി​വ പ​ക​ൽ ഒ​ഴി​വാ​ക്കു​ക. പ്രാ​യ​മാ​യ​വ​ർ, ഗ​ർ​ഭി​ണി​ക​ൾ, കു​ട്ടി​ക​ൾ, മ​റ്റ് രോ​ഗം മൂ​ലം അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​ർ പ​ക​ൽ 11 മു​ത​ൽ മൂ​ന്നു​വ​രെ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക.

Tags:    
News Summary - Temperature warning in six districts of Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.