അടൂർ: ഹൈന്ദവ ക്ഷേത്രങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കത്തക്കവിധം എല്ലാ മതവിഭാഗക്കാർക്കും ക്ഷേത്രങ്ങളിൽ പ്രവേശിക്കാമെന്നാണ് തങ്ങളുടെ അഭിപ്രായമെന്ന് വി.എച്ച്.പി സംസ്ഥാന പ്രസിഡൻറ് എസ്.ജെ.ആർ കുമാർ. അടൂർ മാർത്തോമ യൂത്ത് സെൻററിൽ വി.എച്ച്.പി നേതൃത്വത്തിൽ നടത്തുന്ന ബാലകാരുണ്യം ത്രിദിന ക്യാമ്പിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
2015-16 വർഷങ്ങളിൽ സംസ്ഥാനത്ത് പല സ്ഥലത്തും ശ്രീകൃഷ്ണജയന്തി ശോഭായാത്ര തടസ്സപ്പെടുത്താനും ചിലയിടങ്ങളിൽ അക്രമങ്ങൾ നടത്താനും സി.പി.എം ശ്രമിച്ചു. ജൂലൈയിൽ തന്നെ കണ്ണൂർ ജില്ലയിലെ ശോഭായാത്ര നടത്തിപ്പിന് എല്ലാ സ്ഥലങ്ങളിലും പൊലീസ് അനുമതിക്ക് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. ശ്രീകൃഷ്ണജയന്തി മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാനും കഴിഞ്ഞില്ല. അതിനാൽ ഇതുമായി ബന്ധമില്ലാത്ത പരിപാടികൾ ആ ദിവസത്തിൽനിന്ന് മാറ്റിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഹൈന്ദവ ആചാരാനുഷ്ഠാനഭാഗമായി പതിറ്റാണ്ടുകളായി ശാന്തിയുടെയും സമാധാനത്തിെൻറയും സന്ദേശം ഉൾക്കൊണ്ട് നടക്കുന്ന ശോഭായാത്ര തടസ്സപ്പെടുത്തുന്നത് നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനുള്ള പദ്ധതിയാണോ എന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.