ആലപ്പുഴ: അഹിന്ദുക്കൾക്ക് ക്ഷേത്ര പ്രവേശനം നൽകണമെന്ന ദേവസ്വം ബോർഡ് അഗം അജയ് തറയിലിെൻറ അഭിപ്രായം മുഖവിലയ്ക്കെടുക്കരുതെന്ന് മന്ത്രി ജി. സുധാകരൻ. തറയിൽ പബ്ലിസിറ്റിക്ക് വേണ്ടി നയപരമായ കാര്യങ്ങൾ പറയുകയാണ്. അങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞാൽ ആരും വിശ്വസിക്കിെല്ലന്ന് മന്ത്രി വാർത്തലേഖകരോടു പറഞ്ഞു.
ഗായകൻ യേശുദാസിനെ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതിൽ കൂടുതൽ പ്രോത്സാഹിപ്പിച്ചത് താനാണ്. പക്ഷേ, ചില യാഥാസ്ഥിതികരുടെ വിമർശനം കാരണം അദ്ദേഹംതന്നെ സ്വയം പിന്തിരിഞ്ഞു. ചെട്ടികുളങ്ങരയിൽ അബ്രാഹ്മണനായ കീഴ്ശാന്തിക്ക് നിയമനം നിഷേധിച്ച ദേവസ്വം ബോർഡ് കമ്മിറ്റിയെ പിരിച്ചുവിടണം. ദേവസ്വം ബോർഡ് ഓഫിസറെ സസ്പെൻഡ് ചെയ്യണം. ശരിയായ നിലപാട് സ്വീകരിച്ച് സവർണ മേധാവിത്വം ഇല്ലാത്ത ബോർഡാണെന്ന് തെളിയിക്കണം. എങ്കിൽ മാത്രമേ ദേവസ്വം ബോർഡിെൻറ വിശ്വാസ്യത സംരക്ഷിക്കപ്പെടുകയുള്ളൂ -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.