തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ആയുധ പരിശീ ലനം തടയുന്നതിനുള്ള നിയമം സർക്കാറിെൻറ സജീവ പരിഗണനയിൽ. നിയമവകുപ്പ് ഇതുസംബന ്ധിച്ച പരിശോധന നടത്തിവരുകയാണ്. സര്‍ക്കാര്‍ ഇപ്പോൾ തയാറാക്കിയ തിരുവിതാംകൂര്‍-ക ൊച്ചി മതസ്ഥാപന ഭേദഗതി ബില്ലില്‍ ക്ഷേത്രപരിസരത്തെ ആയുധ പരിശീലനം തടയാന്‍ വ്യവസ് ഥ ചെയ്തിട്ടുണ്ട്. ബിൽ നിയമവകുപ്പിെൻറ പരിഗണനക്കും വിട്ടിരുന്നു.
ആ സാഹചര്യത്തിലാണ് ക്ഷേത്രങ്ങൾ ഉൾപ്പെടെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ആയുധപരിശീലനങ്ങൾ തടയുന്നതിനുള്ള നിയമനിർമാണം പരിശോധിക്കണമെന്ന നിയമോപദേശം ലഭിച്ചത്. അതിെൻറ അടിസ്ഥാനത്തിലുള്ള നിയമനിർമാണമാണ് ഇപ്പോൾ പരിശോധിച്ചുവരുന്നത്.
സംസ്ഥാനത്തെ ക്ഷേത്ര പരിസരങ്ങൾ കേന്ദ്രീകരിച്ച് ആർ.എസ്.എസിെൻറ ഉൾപ്പെടെ നേതൃത്വത്തിൽ ആയുധ പരിശീലനം നടക്കുന്നതായി വിവരങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. അതിെൻറ അടിസ്ഥാനത്തിൽ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആയുധപരിശീലനം തടയാന്‍ നിയമനിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെ വ്യക്തമാക്കിയിട്ടുണ്ട്.
ക്ഷേത്രപരിസരങ്ങളില്‍ ആയുധപരിശീലനം നിരോധിക്കാനും നിയമം ലംഘിക്കുന്നവര്‍ക്ക് ആറ് മാസം തടവോ 5000 രൂപ പിഴയോ ശിക്ഷ വരെ ലഭിക്കുന്ന നിലയിലാണ് കരട്ബില്ലിൽ നിര്‍ദേശിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.