കോട്ടയം: ക്ഷേത്രങ്ങളിൽ അഹിന്ദുക്കളുടെ പ്രവേശനത്തെ എതിർത്ത് എൻ.എസ്.എസ്. ഹിന്ദുക്ഷേത്രങ്ങൾ ഹിന്ദുക്കൾക്ക് മാത്രമായുള്ള ആരാധനകേന്ദ്രങ്ങളായി നിലനിൽക്കണമെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വാർത്തക്കുറിപ്പിൽ അഭിപ്രായപ്പെട്ടു.
ക്ഷേത്രവിഗ്രഹത്തെ അഹിന്ദുക്കള്‍ വിശ്വാസത്തോടെ ആരാധിക്കാനിടയില്ല. അവരെ സംബന്ധിച്ചിടത്തോളം ക്ഷേത്രങ്ങളിലുള്ള വിഗ്രഹം വെറും ശിലയോ ദാരുവോ മാത്രമാണ്. പല തരത്തിലുള്ള വിശിഷ്ടാചാരബദ്ധമാണ് ക്ഷേത്രവും പ്രതിഷ്ഠയും പ്രവേശനവും. ഇതര മതസ്ഥരുടെ ദേവാലയങ്ങളില്‍, അവർ പരമപവിത്രമായി കരുതുന്നിടത്ത് മറ്റുമതക്കാര്‍ക്ക് പ്രവേശനമില്ലെന്നത് വസ്തുതയാണ്. അതിനാൽ, ഹിന്ദുക്ഷേത്രങ്ങള്‍ ഹിന്ദുക്കള്‍ക്ക് മാത്രമുള്ള ആരാധനകേന്ദ്രങ്ങളായി നിലനിൽക്കെട്ട. ശബരിമല അതില്‍നിന്നെല്ലാം വ്യത്യസ്തമാണ്. അവിടെ എല്ലാ മതസ്ഥര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.