തേങ്ങ കൊണ്ടുള്ള തീർഥാടകന്‍റെ അടിയേറ്റ് ശബരിമലയിൽ താൽകാലിക ജീവനക്കാരന്‍റെ തലക്ക് പരിക്ക്

ശബരിമല: തേങ്ങ കൊണ്ടുള്ള തീർഥാടകന്‍റെ അടിയേറ്റ് ശബരിമലയിൽ താൽകാലിക ജീവനക്കാരന്‍റെ തലക്ക് പരിക്ക്. താൽകാലിക ജീവനക്കാനായ കോഴിക്കോട് ഉള്ളേരി സ്വദേശി ബിനീഷിനാണ് പരിക്കേറ്റത്. ഉച്ചകഴിഞ്ഞ് ഒന്നരയോടെ മാളികപ്പുറം നടയ്ക്ക് സമീപമായിരുന്നു സംഭവം.

ഒരു മണിക്ക് നട അടച്ചതിനെ തുടർന്ന് ബിനീഷും മറ്റ് തൊഴിലാളികളും ചേർന്ന് മാളിപ്പുറവും പരിസരവും കഴുകി വൃത്തിയാക്കുകയായിരുന്നു. ഇതിനിടെ ദർശനത്തിനായി ആന്ധ്രയിൽ നിന്നുള്ള ഒരു സംഘം അയ്യപ്പന്മാർ മാളികപ്പുറത്തേക്ക് കടക്കാൻ ശ്രമിച്ചു. ക്ഷേത്ര പരിസരം ശുചീകരിക്കുകയാണെന്നും അൽപ നേരം കഴിഞ്ഞെ ദർശനം നടത്താൻ സാധിക്കുവെന്നും ബിനീഷ് പറഞ്ഞു.

ഇതിൽ ക്ഷുഭിതനായി സംഘത്തിലെ ഒരാൾ ബിനീഷിന്‍റെ തലക്ക് തേങ്ങ കൊണ്ട് അടിക്കുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ ബിനീഷിനെ സന്നിധാനം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ തീഥാടകനെ കണ്ടെത്താനായി സി.സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് സന്നിധാനം പൊലീസ് പറഞ്ഞു.

Tags:    
News Summary - Temporary employee injured in pilgrim coconut attack on Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.