തിരുവനന്തപുരം: സംസ്ഥാനത്തെ 1653 പ്രൈമറി അധ്യാപകർക്ക് താൽക്കാലികമായി പ്രധാനാധ്യാപക പ്രമോഷൻ നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. നിയമക്കുരുക്കിൽപ്പെട്ട പ്രമോഷൻ സുപ്രീംകോടതിയുടെ അന്തിമ വിധിക്ക് വിധേയമായി നടപ്പാക്കാനാണ് തീരുമാനിച്ചത്. അഡ്വക്കറ്റ് ജനറലിെൻറ നിയമോപദേശത്തിെൻറ അടിസ്ഥാനത്തിലാണ് നടപടി. ഒന്നിന് സ്കൂൾ തുറക്കുന്നതിെൻറ മുന്നോടിയായി കോടതിവിധിക്ക് വിധേയമായി സീനിേയാറിറ്റി അടിസ്ഥാനത്തിൽ താൽക്കാലികമായി പ്രധാനാധ്യാപക നിയമനം നടത്താൻ സർക്കാർ തീരുമാനിച്ചിരുന്നു.
ഇതിനെതിരെ മറുപക്ഷം കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിക്കുകയും സ്റ്റേ സമ്പാദിക്കുകയും ചെയ്തിരുന്നു. സ്റ്റേ നീക്കാൻ സർക്കാർ ഹൈകോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തതോടെയാണ് താൽക്കാലിക പ്രമോഷന് ഉത്തരവായത്.
പ്രധാനാധ്യാപക പ്രമോഷൻ വഴി ആയിരത്തിൽപരം അധ്യാപക തസ്തികകളിൽ ഒഴിവ് വരും. ഈ തസ്തികകളിലേക്ക് പി.എസ്.സി വഴി പുതിയ നിയമനം നടത്തും. 540 തസ്തികകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തതായി പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ഒാഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.