മൊഴിമാറ്റാന്‍ ബാലികക്ക് പ്രലോഭനം: കേസെടുക്കാന്‍ നിർദേശം

കൂറ്റനാട്: പോക്സോ കേസില്‍ മൊഴിമാറ്റിപ്പറയാന്‍ ബാലികയെ പ്രലോഭിപ്പിച്ച ബന്ധുവിനെതിരെ കേസെടുക്കാന്‍ ജില്ല ശിശുക്ഷേമ സമിതി നിർദേശം. ചാലിശ്ശേരി പൊലീസിനാണ് നിർദേശം നല്‍കിയത്. കപ്പൂരിൽ 2020ല്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് നടപടി. അയല്‍വാസിയാണ് കേസിലെ പ്രതി.

പെണ്‍കുട്ടിയുടെയും വീട്ടുകാരുടെയും പരാതിയില്‍ ചാലിശ്ശേരി പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍നടപടികളുടെ ഭാഗമായി പട്ടാമ്പി പോക്സോ കോടതിയില്‍ കഴിഞ്ഞദിവസം പെൺകുട്ടിയെ എത്തിച്ചപ്പോള്‍ ബന്ധുവായ ഒരാള്‍ കുട്ടിയെ പ്രലോഭിപ്പിച്ച് മൊഴിമാറ്റാന്‍ ശ്രമിച്ചു.

എന്നാല്‍, ശിശുക്ഷേമ സമിതി ഇടപെട്ട് വീണ്ടും യഥാർഥ മൊഴി രേഖപ്പെടുത്തി. ഇതേതുടർന്നാണ് ബന്ധുവിനെതിരെ കേസെടുക്കാന്‍ ശിശുക്ഷേമ സമിതി അധ്യക്ഷൻ പൊലീസിന് നിർദേശം നല്‍കിയത്. വരുംദിവസം നടപടി സ്വീകരിക്കുമെന്ന് ചാലിശ്ശേരി എസ്.ഐ അനീഷ് അറിയിച്ചു.

സുരക്ഷ കണക്കിലെടുത്ത് പെണ്‍കുട്ടി 'നിര്‍ഭയ'യുടെ സംരക്ഷണയിലാണ് കഴിഞ്ഞുവരുന്നത്. മാതാവിന് കുട്ടിയെ കാണണമെന്ന ആവശ്യം പരിഗണിച്ച് സൗകര്യവും കോടതി ഏര്‍പ്പെടുത്തിയിരുന്നു. സമൻസുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് കോടതിയിൽ എത്തിയാണ് കുട്ടിയെ സ്വാധീനിക്കാൻ ബന്ധു ശ്രമിച്ചത്.

Tags:    
News Summary - Temptation to change statement: suggestion to file a case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.