വളാഞ്ചേരി: കോട്ടക്കൽ മണ്ഡലത്തിൽ എം.എൽ.എയുടെ ആസ്തി വികസന പദ്ധതിയിൽനിന്ന് 3.60 കോടി രൂപയുടെ പ്രവൃത്തികൾക്ക് ടെൻഡറായതായി പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു.
കൊട്ടാരം-കിഴക്കേക്കര-കുളമംഗലം റോഡ് (20 ലക്ഷം), രായീൻ ഹാജിപ്പടി -കുവ്വക്കുന്ന് റോഡ് (10 ലക്ഷം), ബാവപ്പടി - വെള്ളിമാൻകുന്ന് എം.ഇ.ടി റോഡ് (10 ലക്ഷം), വാര്യത്തപ്പടി - കളരിക്കൽ നെല്ലാനിപ്പൊറ്റ റോഡ് (15 ലക്ഷം), അമ്മാൾ പ്രാണയിൽ പാത്ത് വേ (17 ലക്ഷം), ഇരിമ്പിളിയം പ്രാഥമിക ആരോഗ്യകെട്ടിടം വിപുലീകരണം (18 ലക്ഷം), പനങ്ങാട്ട് പടി-ഒരിക്കൽചോല റോഡ് അരികുകെട്ടി കോൺക്രീറ്റ് (30 ലക്ഷം), പൂക്കാട്ടിരി ഉസ്മാൻപടി-വള്ളൂരാൻ ഹംസപ്പടി റോഡ് കോൺക്രീറ്റും സ്ലാബിടലും (10 ലക്ഷം), നമ്പൂതിരിപ്പടി-ചേക്കുട്ടി-ഹാജിപ്പടി റോഡ് കോൺക്രീറ്റ് (10 ലക്ഷം), തലകാപ്പ് മദ്റസപ്പടി പാത്ത് വേ കോൺക്രീറ്റ് (10 ലക്ഷം), ഇരുകുളം റോഡ് പുനരുദ്ധാരണം (20 ലക്ഷം) എന്നീ പ്രവൃത്തികളാണ് ടെൻഡറായത്.
പെരുമ്പറമ്പ്- കരിമ്പന പീടിക - കരുവാൻപടി റോഡ് 10 ലക്ഷം, മേലേ പള്ളിയാൽ - ചേങ്ങാട്ടിക്കുളമ്പ് റോഡ് 10 ലക്ഷം, എൻ.എച്ച് ഏരിയാൽ ചോല റോഡ് 10 ലക്ഷം, എൻ.എച്ച് - പള്ളിപ്പടി മാമ്പിപ്പടി റോഡ് കോൺക്രീറ്റ് 10 ലക്ഷം, താണ്ണികുളമ്പ് -കള്ളിക്കാട് -കാർത്തല ലിങ്ക് റോഡ് പുനരുദ്ധാരണം 10 ലക്ഷം, കാർത്തല അംഗൻവാടി കെട്ടിട നിർമാണം 10 ലക്ഷം, ചങ്കുവെട്ടി സി.എച്ച്.സി സബ് സെൻററിന് പുതിയ കെട്ടിട നിർമാണം 25 ലക്ഷം, തിരുനാവായ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ നീട്ടൽ 20 ലക്ഷം, മാറാക്കര കുടുംബാരോഗ്യ കേന്ദ്രം കെട്ടിട വിപുലീകരണം 35 ലക്ഷം, പി.കെ. വൈദ്യർ പടി ജി.എൽ.പി.എസ് പാത്ത് വേ 15 ലക്ഷം എന്നീ പ്രവൃത്തികളുടെ ടെൻഡർ നടപടികൾ പുരോഗമമിക്കുകയാണ്.
20 ലക്ഷം ഉപയോഗിച്ച് പ്രവൃത്തി പൂർത്തീകരിച്ച പൊന്മള പഞ്ചായത്തിലെ പൊന്മള കല്ലംകുളമ്പ് റോഡ് (ആർ.സി. റോഡ്) ഞായറാഴ്ച രാവിലെ 9.30ന് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.